എല്ലായിടത്തും ചര്‍ച്ച ആനന്ദ് അംബാനിയുടേയും രാധിക മര്‍ച്ചന്റിന്റേയും കല്യാണവിശേഷങ്ങളാണ്. കല്യാണമെനുവിന്റെ വിവരങ്ങളും ഇതിനൊപ്പം വൈറലാണ്. കല്യാണത്തിനൊരുങ്ങുന്ന വിവിധയിനം ഭക്ഷണങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ് രാമേശ്വരം കഫേ വിളമ്പുന്ന ദക്ഷിണേന്ത്യന്‍ രുചികള്‍.

To advertise here,

വിവിധ തരത്തിലുള്ള ദോശ, ഇഡ്ഡലി, വട തുടങ്ങിയവയാണ് ഈ ലിസ്റ്റിലുള്ളത്.മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഹൈ ടീ ഇവന്റിലും അത്താഴത്തിലുമാണ് രാമേശ്വരം കഫേ ഭക്ഷണം വിളമ്പുന്നത്. ഇതില്‍ രാമേശ്വരം കഫേയുടെ ഹിറ്റ് ലിസ്റ്റിലുള്ള ബെന്നെ ദോശയും പെസരട്ട് ദോശയും തട്ട് ഇഡ്ഡലിയുമെല്ലാമുണ്ട്.

കൂടാതെ ഇവരുടെ പ്രശസ്തമായ ഫില്‍ട്ടര്‍ കോഫിയുമുണ്ട്. വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകളിലും രാമേശ്വരം കഫേയുടെ ഭക്ഷണങ്ങള്‍ അതിഥികള്‍ക്കായി ഒരുങ്ങിയിരുന്നു. ബെംഗളൂരുവിന്റെ സ്വന്തമാണ് രാമേശ്വം കഫേയെങ്കിലും ഇവിടുത്തെ രുചിപ്പെരുമ അത്രയേറെ പ്രശസ്തമാണ്. 

2021- ലാണ് സി.എ. ദിവ്യ രാഗവേന്ദ്ര റാവും ഭര്‍ത്താവ് രാഗവേന്ദ്ര റാവും ചേര്‍ന്ന് രാമേശ്വരം കഫേ സ്ഥാപിച്ചത് .ഇരുവരും ചേര്‍ന്ന് 1000 രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച രാമേശ്വരം കഫേ വളരെ പെട്ടെന്ന് തന്നെ കോടികളുടെ ആസ്തിയുള്ള ഭക്ഷ്യശൃംഖലയായി വളര്‍ന്നു കഴിഞ്ഞു.ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളില്‍ തന്നെ വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇവിടെ പ്രധാനം. ഭക്ഷണത്തിന്റെ നിലവാരവും വളരെ വേഗത്തില്‍ ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ഇവര്‍ക്ക് സാധ്യമാക്കി.