
ക്രിക്കറ്റ് ആരാധകരുടെ 'തല' ധോനി 43-ാം ജന്മദിനം ആഘോഷിച്ചത് ജൂലായ് ഏഴിനാണ്. ധോനി ബര്‍ത്ത്‌ഡേ കേക്ക് മുറിക്കുന്ന വീഡിയോ ഭാര്യ സാക്ഷി സിങ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ആരാധകരും കമന്‍റുകളിലൂടെ മധുരം പങ്കിട്ടു. ധോനി മുറിച്ച മൂന്ന് കേക്കുകളെ ചുറ്റിപ്പറ്റിയാണ് പുതിയ ചര്‍ച്ചകള്‍.
വീഡിയോയുടെ തുടക്കത്തില്‍ സാക്ഷിക്കൊപ്പം നിന്ന് ധോനി മുറിക്കുന്നത് ബ്ലാക്ക് ഫോറസ്റ്റ് കേക്കാണ്. ബ്ലാക്ക് ഫോറസ്റ്റിനടുത്ത് മറ്റു രണ്ടുകേക്കുകളും കാണാനാകും. 'ഹാപ്പി ബര്‍ത്ത്‌ഡേ, 'റാംബോ' എന്നഴുതിയ ചോക്ലേറ്റ് ട്രഫിള്‍ കേക്കും വൈറ്റ് ഫോറസ്റ്റ് കേക്കുമാണ് മറ്റുരണ്ടു കേക്കുകൾ.
പിന്നീട് ബോളിവുഡ് താരം സല്‍മാന്‍ ഖാനെ സാക്ഷിയാക്കി ഭാര്യ സാക്ഷിക്കൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്ന ധോനിയുടെ ചിത്രങ്ങളും ആരാധകര്‍ പങ്കുവെച്ചിരുന്നു. മൂന്ന് കേക്കുകളാണ് സല്‍മാനൊപ്പമുള്ള ആഘോഷത്തിലും ഉള്ളത്.
ചോക്കലേറ്റ് ഡ്രിപ്പ് കേക്കും മാക്കറോണ്‍സ് കൊണ്ട് അലങ്കരിച്ച, ധോനിയുടെ ജേഴ്‌സി നമ്പറായ '7' എഴുതിയ കേക്കും ആഘോഷങ്ങളില്‍ ഇടം പിടിച്ചു. കേക്ക് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന കാരമല്‍ ടോപ്പിങ് ചെയ്ത ചീസ് കേക്കാണ് ഇതില്‍ മൂന്നാമതായി കാണാനാകുക.
നിലവില്‍ മുംബൈയില്‍ ആനന്ദ് അംബാനിയുടെയും രാധികാ മെര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ് ധോനി. അതിനാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷം മുംബൈയിലായിരുന്നു. 2024 ഐപിഎല്ലിനു ശേഷം യൂറോപ്പില്‍ യാത്രയിലായിരുന്നു ധോനി. അടുത്തിടെയാണ് തന്റെ 15-ാം വിവാഹ വാര്‍ഷികം അദ്ദേഹം ആഘോഷിച്ചത്.
Content Highlights: dhoni celebrated 43rd birthday with six delicious cakes from black forest to cheese cake
Published: 08 Jul 2024, 10:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented