ന്യൂഡല്‍ഹി: രാജ്യത്താദ്യമായി മാതളനാരങ്ങയുടെ ജനിതകശ്രേണീകരണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് (ഐ.സി.എ.ആര്.).
മഹാരാഷ്ട്രയിലെ സോലാപൂരിലുള്ള നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ പൊമിഗ്രാനേറ്റിലെ (എന്‍.ആര്.സി.പി.) ശാസ്ത്രജ്ഞരാണ് മാതളനാരങ്ങയുടെ വകഭേദമായ 'ഭാഗവ'യുടെ ജനിതകശ്രേണീകരണം പൂര്‍ത്തിയാക്കിയത്. ആറുവര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണിത്. പഴത്തിന്റെ മധുരം, നിറം, വിത്തിന്റെ ഗുണം എന്നിവയ്ക്കടിസ്ഥാനമായ ജനിതകരഹസ്യങ്ങള്‍ തിരിച്ചറിയാനാണ് പഠനം നടത്തിയത്.
മാതളനാരങ്ങയുടെ ചെടികളെ ബാധിക്കുന്ന കീടങ്ങളെ പ്രതിരോധിക്കാനും പഴത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാനുമാവശ്യമായ ഘടകങ്ങളും ശാസ്ത്രജ്ഞര്‍ പരിശോധിക്കും. ജനിതകശ്രേണീകരണപഠനം ഇന്ത്യയിലെ മാതളനാരങ്ങവിപണിക്ക് ഉത്തേജകമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മെച്ചപ്പെട്ട ഇനങ്ങള്‍ വികസിപ്പിക്കാന്‍ ജീനോമിക്സ് അസിസ്റ്റഡ് ട്രെയിറ്റ് മാപ്പിങ്, ബ്രീഡിങ്, ജീനോം എഡിറ്റിങ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കും. ഇതുവഴി വരുംവര്‍ഷങ്ങളില്‍ മാതളനാരങ്ങ ഉത്പാദനം വര്‍ധിപ്പിക്കാനാകും.
സമീപകാലത്തെ ആഗോള ഉത്പാദനത്തില്‍ 50 ശതമാനം മാതളനാരങ്ങയും സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. എന്നിട്ടും കയറ്റുമതി വലിയതോതില്‍ ഉയര്‍ത്താനാകാത്തത് ജനിതകവിവരങ്ങള്‍ പരിമിതമായതിനാലാണെന്ന് പരീക്ഷണത്തിന് നേതൃത്വം നല്കിയ ഡോ. ആര്.എ. മരാത്തെ പറഞ്ഞു.
Content Highlights: genotyping in pomegranate, food
Published: 28 Sept 2022, 09:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented