സ്മാർട്ട്ഫോൺ ആപ്പുകളിലൂടെ ജീവിതംകെട്ടിപ്പടുത്ത ടെലിഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പവേൽ ദുരോവിൻ്റെ മിനിമലിസ്റ്റ് ജീവിതശൈലി പലപ്പോഴും വാർത്തകളിലിടംനേടാറുണ്ട്. തന്റെ കർശനമായ ദിനചര്യകളെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് പവേൽ. എഐ ഗവേഷകനും പോഡ്‌കാസ്റ്റ് അവതാരകനുമായ ലെക്‌സ് ഫ്രിഡ്‌മാനുമായുള്ള അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. മദ്യം, കാപ്പി തുടങ്ങിയ പാനീയങ്ങളോടുള്ള തൻ്റെ സമീപനത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
മദ്യപാനം ഉപേക്ഷിക്കാനുള്ള തീരുമാനം ചെറുപ്പത്തിലേ പവൽ എടുത്തിരുന്നു. 'ദി ഇല്യൂഷൻ ഓഫ് പാരഡൈസ്' എന്ന തന്റെ സ്കൂൾ അധ്യപകന്റെ പുസ്തകമാണ് ഇതിന് പ്രചോദനമായത്. മദ്യം തലച്ചോറിലെ കോശങ്ങളെ പക്ഷാഘാതത്തിലാക്കുകയും ദീർഘകാലത്തേക്ക് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. കുറച്ച് നേരത്തേക്കുളള സന്തോഷത്തിനായി ദീർഘകാലത്തേക്ക് ആവശ്യമായ തലച്ചോറിനെ എന്തിന് നശിപ്പിക്കണമെന്നാണ് പവൽ ചോദിക്കുന്നത്.
സ്വന്തമായി നിയമങ്ങളുണ്ടാകുക എന്നായിരുന്നു മദ്യപിക്കാൻ മറ്റുള്ളവർ നിർബന്ധിക്കുമ്പോഴുണ്ടാകുന്ന സമർദ്ദത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി.
പേടിക്കുന്ന പലതും മറച്ചുവെക്കാനാണ് പലരും മദ്യം ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ. ഭയങ്ങളിൽ നിന്ന് ഒളിച്ചോടാൻ മദ്യം ഉപയോഗിക്കുന്നതിനു പകരം അവയെ അഭിമുഖീകരിക്കണമെന്നും പവേൽ പറയുന്നു.
പഞ്ചസാര, കാപ്പി, ഫാസ്റ്റ് ഫുഡ് എന്നിവയ്ക്ക് ‘വിലക്ക്’
സംസ്കരിച്ച പഞ്ചസാര, ഫാസ്റ്റ് ഫുഡ്, കാപ്പി, സോഡ എന്നിവ പൂർണ്ണമായും ഒഴിവാക്കിയതാണ് ഡയറ്റ്. ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങാണ് പിന്തുടരുന്നത്. ആറ് മണിക്കൂറിനുള്ളിൽ മാത്രം ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള 18 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്നു.
മാംസം ഒഴിവാക്കിയതിന് കാരണം
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ചുവന്ന മാംസം (red meat) കഴിക്കുന്നത് അദ്ദേഹം നിർത്തുന്നത്. ശരീരഭാരം കൂടാൻ തുടങ്ങിയതോടെയാണ് ഇവ ഒഴിവാക്കിയത്. പച്ചക്കറികളും കടൽ മത്സ്യവുമാണ് നിലവിൽ പോഷകത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭക്ഷണം.
Content Highlights: Discover Telegram CEO Pavel Durov`s minimalist lifestyle, including his strict diet of no alcohol, sugar, or coffee, and his reasons for these choices.
Published: 05 Nov 2025, 12:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented