പരിയാരം: മേയ് പകുതി പിന്നിട്ട് ജൂലായ് വരെ തൃശ്ശൂര്‍ പരിയാരം, കോടശ്ശേരി പ്രദേശങ്ങളില്‍ മാംഗോസ്റ്റിന്‍ കാലമാണ്. വിളവെടുപ്പും വില്‍പ്പനയുമെല്ലാം ഇവിടത്തുകാര്‍ക്ക് ജീവിതത്തിന്റെ ഭാഗംതന്നെ. ഒരു മാംഗോസ്റ്റിന്‍മരമെങ്കിലും ഇല്ലാത്ത വീടുകള്‍ ഇവിടെ കാണാനുണ്ടാകില്ല. കടകളിലും വഴിയരികിലുമെല്ലാം മാംഗോസ്റ്റിന്‍ നിരക്കും.
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ മാംഗോസ്റ്റിന്‍ കൃഷിയുള്ളത് ഇവിടെയാണ്. പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന മാംഗോസ്റ്റിന്‍ പരിയാരത്തുകാരുടെ മനസ്സും കീശയും നിറയ്ക്കാന്‍ തുടങ്ങിയിട്ട് എട്ട് പതിറ്റാണ്ടായി. മാംഗോസ്റ്റിന്‍ വിളവെടുപ്പുകാലമാകുന്നതോടെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍ സിലിന്റെ പരിയാരത്തെ പൂവത്തിങ്കല്‍ മാര്‍ക്കറ്റ് ശ്രദ്ധാകേന്ദ്രമാകും. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും വന്‍ കച്ചവടമാണ് ഇവിടെ.

മാംഗോസ്റ്റിന്‍ ലേലം വിളിക്കാനായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വ്യാപാരികളെത്തും. ഓരോ കച്ചവടത്തിലും രണ്ട് ടണ്ണിലധികം പഴങ്ങള്‍ ഇവിടെ നിന്ന് വണ്ടികയറും.
ചെറുകിട കര്‍ഷകര്‍ മുതല്‍ വന്‍തോ ട്ടങ്ങളില്‍നിന്നുവരെ ഇവിടെ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. ഗുണമേന്മയനുസരിച്ച് കയറ്റുമതിയുമുണ്ട്. മാംസളഭാഗം കൂടുതലും വലുപ്പവുമാണ് പരിയാരത്തെ മാംഗോസ്റ്റിനെ വ്യത്യ സ്തമാക്കുന്നത്. പതിനഞ്ചില്‍ത്താഴെ കായ കള്‍ ഉണ്ടെങ്കില്‍ ഒരു കിലോയാകും. ജല ലഭ്യതയും മാംഗോസ്റ്റിന്റെ വളര്‍ച്ചയ്ക്ക് ഏറ്റ വും അനുയോജ്യമായ മണ്ണും ഉത്പാദനം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. കൗതുക ത്തിന് നട്ടുവളര്‍ത്തുന്നതു മുതല്‍ 500 മര ങ്ങള്‍ വരെയുള്ള തോട്ടങ്ങളും ഇവിടെയുണ്ട്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്ത വണ കൂടുതല്‍ വിളവ് ലഭിച്ചെങ്കിലും വില ക്കുറവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. തുടക്കത്തില്‍ 330 രൂപയായിരുന്നു നിലവാര മെങ്കില്‍ തുടര്‍ന്ന് കിലോയ്ക്ക് 200, 135, 90 എന്നിങ്ങനെ കുറഞ്ഞു. തിങ്കളാഴ്ച മാംഗോ സ്റ്റിന്‍ കിലോക്ക് 110 രൂപയ്ക്കാണ് കച്ചവ ടം നടന്നത്. എന്നാല്‍, കടകളിലും സൂപ്പര്‍ മാര്‍ക്കറ്റിലും ഇപ്പോഴും കിലോയ്ക്ക് 250-300 വിലയുണ്ട്.
പ്രതിവർഷം വിളവെടുപ്പ് 500 ടണ്ണിലധികം
മലേഷ്യയാണ് മാംഗോസ്റ്റിന്റെ ഉദ്ഭവമെന്ന് കരുതപ്പെടുന്നത്. ജൂണ്‍. ജൂലായ് മാസങ്ങളിലാണ് തൈകള്‍ നടേണ്ടത്. എട്ടാംവര്‍ഷം കായ്കള്‍ ലഭിച്ചുതുടങ്ങും. ചാണകമാണ് അനുയോജ്യ വളം. വലിയതോതില്‍ വളപ്രയോഗമില്ലെങ്കിലും ചെടി നന്നായി വളരും. സംസ്ഥാനത്ത് തൃശ്ശൂര്‍ കൂടാതെ കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലും മാംഗോസ്റ്റിന്‍ കൃഷിയുണ്ട്. കേരളത്തില്‍ പ്രതി വര്‍ഷം 500 ടണ്ണിലധികം മാംഗോസ്റ്റിന്‍ വിളവെടുക്കുന്നുണ്ട്.
Content Highlights: Exploring the Mangosteen Cultivation and Trade in kerala
Published: 05 Jun 2025, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented