
പാരഗണിലെ ഐക്കോണിക് വിഭവമായി ടേസ്റ്റ് അറ്റ്ലസ് തെരഞ്ഞെടുത്തിരിക്കുന്നത് ബിരിയാണിയാണ്. പ്രാദേശികമായ ഉത്പന്നങ്ങളുടെ ഉപയോഗത്തേയും പരമ്പരാഗതമായ പാചകരീതിയേയും പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ് പാരഗണിലെ വിഭവങ്ങളുടെ പാചകശൈലിയെന്നും വെബ്സൈറ്റ് പറയുന്നു. 1939 ൽ സ്ഥാപിതമായ പാരഗണിലെ ഭക്ഷണം പേരുകേട്ടതാണ്. ലോകത്തിലെ തന്നെ പ്രസിദ്ധരായ പല ഷെഫുകളും ശുപാര്‍ശ ചെയ്യുന്നതാണ് ഇവിടുത്തെ ഭക്ഷണം.
ചെറിയ ഭക്ഷണശാലകള്‍ മുതല്‍ വലിയ റെസ്റ്റോറന്റുകള്‍ വരെ ടേസ്റ്റ് അറ്റ്ലസിന്റെ ഈ ലിസ്റ്റില്‍ പെടുന്നുണ്ട്. ആധികാരികമായ ഭക്ഷണമാണ് ഇവരുടെയെല്ലാം മുഖമുദ്ര. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന പാചകക്കുറിപ്പുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. പഴമയ്ക്കും പാരമ്പര്യത്തിനും പ്രാധാന്യം നല്കുന്ന റെസ്റ്റോറന്റുകളാണിവയില്‍ പലതും.
Content Highlights: paragon calicut listed 11th in taste atlas survey of world's most legendary restaurants
Published: 24 Jun 2023, 03:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented