വിചിത്രമായ പല പലഹാരങ്ങളും തയ്യാറാക്കുന്ന വീഡിയോകള്‍ നമ്മള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. പാര്‍ലെ ജി ബിസ്‌കറ്റ് കൊണ്ടുണ്ടാക്കിയ ലഡ്ഡുവാണ് അതില്‍ അവസാനത്തേത്. എന്നാല്‍, ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത് ലെയ്‌സിന്റെ കൂടിനുള്ളില്‍ വെച്ച് തയ്യാറാക്കുന്ന ഓംലറ്റ് ആണ്. കൂടിനുള്ളില്‍ വെച്ച് തന്നെ ലെയ്‌സ് പൊടിച്ചെടുക്കുന്നതാണ് ആദ്യം വീഡിയോയിലുള്ളത്.  . 

To advertise here,

ഇതിലേക്ക് മുട്ട, സവാള, തക്കാളി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുന്നു. ശേഷം ലെയ്‌സ് പാക്കറ്റ് നന്നായി അടച്ച് വെയ്ക്കുന്നു. ശേഷം, അടുപ്പത്ത് ഒരു പാത്രംവെച്ച് വെള്ളം തിളപ്പിക്കുന്നു. ഇതിലേക്ക് ലെയ്‌സ് പാക്കറ്റ് ഇറക്കിവെച്ച് ഓംലറ്റ് തയ്യാറാക്കുന്നതാണ് വീഡിയോയില്‍. ഓംലറ്റ് തയ്യാറാക്കി കഴിഞ്ഞ് അത് ഒരു പാത്രത്തിലേക്ക് മാറ്റി മുറിച്ചെടുക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. 

eatingfoodrecipes എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ 47,000 പേരാണ് കണ്ടിരിക്കുന്നത്. അതേസമയം, ഇങ്ങനെ ഓംലറ്റ് തയ്യാറാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു. 

ചിപ്‌സും മുട്ടയും ഒന്നിച്ച് പ്ലാസ്റ്റിക് ബാഗിലിട്ട് പാകം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മറ്റൊരാള്‍ പറഞ്ഞു.