എണ്ണ ഭക്ഷണത്തിൽ നിന്ന് പൂർണമായി ഒഴിവാക്കുന്നതാണ് പലരും ആരോഗ്യസംരക്ഷണത്തിന്റെ ആദ്യ പടിയായി കണക്കാക്കുന്നത്. എണ്ണയില്ലാത്ത ഉത്പന്നങ്ങള്‍ മുതല്‍ എണ്ണയുപയോഗിക്കാതെ ഭക്ഷണമുണ്ടാക്കാനാകുന്ന ഉപകരണങ്ങള്‍ വരെ വിപണയില്‍ സുലഭമായി തുടങ്ങിയിട്ട് കാലങ്ങളേറെയായി. എണ്ണയുടെ  അമിത  ഉപയോഗമുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പറ്റി പലര്‍ക്കും ധാരണയുണ്ട്. എന്നാല്‍ ഡയറ്റില്‍ നിന്ന് എണ്ണ പാടെ ഒഴിവാക്കിയാലുണ്ടാക്കിയാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

To advertise here,

എണ്ണ പാടെ ഒഴിവാക്കുമ്പോള്‍

കൊഴുപ്പുമായി ചേര്‍ത്താണ് പലപ്പോഴും എണ്ണയെ വ്യഖ്യാനിനിക്കുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു പോലും കൊഴുപ്പാവശ്യമാണ്. വൈറ്റമിന്‍ എ, ഡി, ഇ, കെ പോലുള്ള വൈറ്റമിനുകളെ വലിച്ചെടുക്കാന്‍ ആരോഗ്യകരമായ കൊഴുപ്പിനാകുന്നു. ഹോര്‍മോണ്‍ ഉത്പാദനത്തിനുള്‍പ്പടെ ഇത് സഹായകമാണ്. എന്നാല്‍ എല്ലാ എണ്ണയും ആരോഗ്യകരമല്ല എന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. ഇതുകൊണ്ടാണ് കോള്‍ഡ് പ്രസ്ഡ് ഓയിലില്‍ നിന്ന് റിഫൈന്‍ഡ് ഓയിലുകള്‍ വേറിട്ടുനില്‍ക്കുന്നത്. 

തുടര്‍ച്ചായായി രണ്ട് ആഴ്ച ഡയറ്റില്‍ നിന്ന് എണ്ണ പൂര്‍ണ്ണമായി ഒഴിവാക്കുമ്പോള്‍ ദഹനക്കേടുള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമായേക്കാം. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ ശരീരത്തില്‍ ലഭ്യമല്ലാത്താകുന്നതോടെ  പോഷകാഹാരക്കുറവുണ്ടാകുന്നു. എണ്ണ ഒഴിവാക്കുന്ന ആദ്യ ദിവസ്സങ്ങളില്‍ ശരീരഭാരം കുറയുമെങ്കിലും കൊഴുപ്പല്ല ഇതിലൂടെ ഇല്ലാതാകുന്നത് എന്നത് പലരും മനസ്സിലാക്കുന്നില്ല. 

ആരോഗ്യത്തെ സംരക്ഷിച്ച് വേണം ഭക്ഷണം കഴിക്കേണ്ടതന്നുളളപ്പോഴും നാവിനിണങ്ങുന്ന, മനസ്സുനിറയുന്ന പോലെ ഭക്ഷണം കഴിക്കണമെന്നും പലരും മറക്കുന്നുണ്ട്. എണ്ണ ചേര്‍ക്കുന്നതിലൂടെ കിട്ടുന്ന ഭക്ഷണത്തിന്റെ രുചിയോട് കിടപിടിക്കാനായി പലപ്പോഴും കാര്‍ബ് ( കാര്‍ബോഹൈഡ്രേറ്റ്) കൂടിയ വിഭവങ്ങള്‍ കഴിക്കാന്‍ പ്രേരണയുണ്ടായേക്കാം. 

രുചി ത്യജിക്കുന്നതിനു പകരം സ്ലോ കുക്കിങ് പോലുള്ള മാര്‍ഗ്ഗങ്ങളും എരിവും പുളിയും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പരീക്ഷിക്കാവുന്നതാണ്. പൂര്‍ണ്ണമായി എണ്ണ ഒഴിവാക്കുന്നതിനേക്കാള്‍ ദിവസം 2 മുതല്‍ 3 ടീസ്പൂണ്‍ എണ്ണമാത്രം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.