പ്രകൃതി ഭംഗിക്ക് പേരുകേട്ട രാജ്യമാണ് ന്യൂസീലൻഡ്. മഞ്ഞുമൂടിയ കൊടുമുടികൾ, തടാകങ്ങൾ, പച്ചപുതച്ച കുന്നുകൾ എന്നിവ യാത്രക്കാരെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്. അതുപോലെ ശ്രദ്ധേയമാണ് ന്യൂസീലൻഡിലെ ഭക്ഷണരീതികളും. ഇതിനിടയിൽ പരസ്പര വിശ്വാസം മൂലധനമാക്കി പ്രവർത്തിക്കുന്ന ഒരു സ്റ്റാൾ ശ്രദ്ധനേടുകയാണ്. 

To advertise here,

കണ്ടന്റ് ക്രിയേറ്ററായ വിജയ് ദേവ്ദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഇത്തരത്തിൽ വൃത്യസ്തമായ ‘കട’ കാണുന്നത്. വഴിയരികിൽ സ്ഥാപിച്ചിട്ടുള്ള ഒരു സ്റ്റാളാണ് വീഡിയോയിൽ കാണിക്കുന്നത്. വിൽപനക്കാരില്ലാതെയാണ് ഇവ പ്രവർത്തിക്കുന്നത്. നിരീക്ഷിക്കാൻ ക്യാമറകളുമില്ല. ‘ഒരു ബാഗ് നാരങ്ങക്ക് രണ്ട് ന്യൂസീലൻഡ് ഡോളർ (ഏകദേശം 100 രൂപ)’ എന്ന് മരത്തിൽ എഴുതിയ ഒരു ബോർഡ് സ്റ്റാളിൽ കാണാം.

പണം അടക്കാനായി ഒരു അറ സജ്ജീകരിച്ചിട്ടുണ്ട്. നാരങ്ങ വാങ്ങാൻ വരുന്നവർക്ക് ബാഗുകൾ എടുത്തശേഷം ഇവിടെ പണം വെക്കാം. പണം കൃത്യമായി നിക്ഷേപിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സിസിടിവി ക്യാമറകളോ വിൽപ്പനക്കാരോ ഇവിടെ ഉണ്ടാവാറില്ല.