
സാമൂഹിക ഇടങ്ങളില്‍ എപ്പോഴും ശ്രദ്ധേയമായ തീരുമാനങ്ങളുമായി സജീവമാണ് മിഷേല്‍ ഒബാമ. ഇപ്പോഴിതാ കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു കുക്കറി ഷോയുമായി രംഗത്തെത്തിയിരിക്കുകയാണ് മിഷേല്‍.
വാഫ്ളെസ് പ്ലസ് മോച്ചി (Waffles + Mochi) എന്നാണ് ഷോയുടെ പേര്. വാഫ്ളെസ് എന്നും മോച്ചിയെന്നും പേരുള്ള രണ്ട് പാവകള്‍ക്കൊപ്പമാണ് മിഷേലിന്റെ ഷോ. പുതിയ രണ്ട് സുഹൃത്തുക്കള്‍ എന്നാണ് പരിപാടി അനൗണ്സുചെയ്തുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മിഷേല്‍ കുറിക്കുന്നത്.
'ഇത് നല്ല ഭക്ഷണത്തെകുറിച്ചാണ്, അത് കണ്ടെത്താന്‍ , പാകം ചെയ്യാന്‍, കഴിക്കാന്‍... ഇവര്‍ രണ്ടാളും നമ്മളെ ലോകത്തിലെ പലതരം രുചിക്കൂട്ടുകളിലേക്ക് കൊണ്ടുപോകും, പുതിയ തരം ചേരുവകള്‍ പരീക്ഷിക്കും. ' പരിപാടിയെ പറ്റി മിഷേല്‍ തുടരുന്നത് ഇങ്ങനെ.
'കുട്ടികള്‍ക്ക് ഈ പരിപാടി ഇഷ്ടമാകും, മുതിര്‍ന്നവര്‍ക്ക് ചിരിക്കാനുള്ള വകയും നല്‍കും, ഒപ്പം ചില അടുക്കളയിലെ കുറുക്കു വഴികളും.' ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ മിഷേല്‍ പറയുന്നു.
കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പാചക പരിപാടിയെന്നും, തന്റെ മക്കള്‍ ചെറുപ്പമായിരുന്നപ്പോള്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും മിഷേല്‍ പറയുന്നുണ്ട്.
Content Highlights: Michelle Obama launches new food series for children
Published: 13 Feb 2021, 03:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented