തിളച്ചുപൊങ്ങുന്ന പാലിലേക്ക് തേയിലയിട്ട് വീണ്ടും തിളപ്പിച്ച് ഗാസ് ഓഫ് ചെയ്ത് കപ്പിലേക്ക് അരിച്ചൊഴിച്ച് വരാന്തയില്‍ പോയി മഴയും നോക്കിയിരുന്ന് ചായ നുകരുന്ന ആ അനുഭവമാണ് പലരേയും ചായയിലേക്ക് അടുപ്പിക്കുന്നത്.
പാലിലേക്ക് തേയിലയിട്ടും പ്രത്യേകം തേയില തിളപ്പിച്ചതിലേക്ക് പാലൊഴിച്ചും പഞ്ചാരയിട്ടും ഇടാതെയും വെളളം കൂട്ടിയും കുറച്ചും അങ്ങനെ നൂറായിരം രീതികളിലാണ് ഓരോരുത്തരും ചായയുണ്ടാക്കുന്നത്. ആരുടേതാണ് മികച്ചതെന്ന് ചോദിക്കാതിരിക്കുന്നതാണ് നല്ലത്. ചായക്കടയിൽ നിന്നാണ് ചായ കുടിക്കുന്നതെങ്കില്‍ ഒരുപാട് ഒപ്ഷനുകള്‍ ഉണ്ടാകും. എന്നാല്‍ വീട്ടില്‍ ചായ പരീക്ഷണത്തിന് മൂഡ് ഉള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് മസാല ചായ. പലരും ഇത് വീട്ടിൽ പരീക്ഷിച്ചിട്ടുണ്ടാവില്ല.
ചേരുവകള്‍
ഏലക്ക- 3
കറുവപട്ട- ചെറിയ കഷ്ണം
ഗ്രാമ്പു-2 എണ്ണം
കുരുമുളക്-2 എണ്ണം
പാല് -ഒരു കപ്പ്
പഞ്ചസാര
തേയില
തയ്യാറാക്കുന്ന വിധം
ഏലക്ക, കറുവപട്ട, ഗ്രാമ്പു, കുരുമുളക് എന്നിവ മിക്സിയില്‍ പൊടിച്ചെടുക്കുക. ഒന്നര കപ്പ് വെള്ളം തിളപ്പിക്കാന്‍ വെക്കുക. ഇതിലേക്ക് പൊടിച്ചുവെച്ചിരിക്കുന്ന മസാല പൊടി ചേര്‍ക്കാം.കാല് സ്പൂൺ ചെറുതായി അരിഞ്ഞ ഇഞ്ചി ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. വെള്ളം തിളക്കാറാകുമ്പോള്‍ ഒന്നര സ്പൂണ്‍ തേയില പൊടി (ഉപയോഗിക്കുന്ന തേയിലയുടെ കടുപ്പമനുസരിച്ച്) ചേര്‍ക്കാം. 2-3 മിനുട്ട് വരെ വെള്ളം തിളപ്പിക്കാം. മൂന്ന് മുതല്‍ നാല് സ്പൂണ്‍ പഞ്ചസാര വരെ ഈ സമയത്ത് ചേര്‍ക്കാവുന്നതാണ്. തീ കുറച്ചശേഷം പാല് ചേര്‍ക്കാം. ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ചതിന് ശേഷമാണ് പാല് ചേര്‍ക്കുന്നതെന്ന് ഉറപ്പുവരുത്തണം. പാല് ഒഴിച്ച ശേഷം വേണ്ട കടുപ്പമാകുംവരെ തിളപ്പിക്കാം. സിമ്മിലിട്ട് തിളപ്പിക്കുന്നത് ചായയുടെ സ്വാദ് കൂട്ടും.
ചൂട് മസാല ചായ കടികളോടൊപ്പമോ ബിസക്കറ്റിനൊടൊപ്പമോ ആസ്വദിക്കാം.
Content Highlights: how to make authentic Masala Chai at home
Published: 29 May 2025, 03:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented