
'മോദി ലഡു' നിര്‍മിച്ച് ഈ വര്‍ഷത്തെ ദീപാവലി കളറാക്കാനുള്ള ഒരുക്കത്തിലാണ് സഞ്ജീവ് എന്ന മധുരപലഹാരക്കച്ചവടക്കാരന്‍. മോദി മൂന്നാംതവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് മോദി ലഡു ഇറക്കുന്നത്. കുങ്കുമപ്പൂവ്, പിസ്ത, ബദാം, ഗംഗാ ജലം ഉള്‍പ്പെടെയുള്ള ചേരുവകള്‍ ചേര്‍ത്താണ് ലഡു നിര്‍മാണം.
മോദിയോടുള്ള ആദരസൂചകമായാണ് റോയല്‍ ലഡു നിര്‍മാണമെന്ന് സഞ്ജീവ് പറഞ്ഞു. 'അദ്ദേഹം ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍ മോദിയുടെ പേരില്‍ ലഡു ഉണ്ടാക്കിയിരുന്നു. കുങ്കുമപ്പൂവ്, നെയ്യ്, പിസ്ത, ബദാം, റോസ് വാട്ടര്‍ ഉള്‍പ്പെടെയുള്ള ചേരുവകള്‍ ചേര്‍ത്തായിരുന്നു ലഡു നിര്‍മാണം. അന്നുമുതല്‍ മോദി ലഡുവിന് വന്‍ ജനപ്രീതിയാണ്. തുടര്‍ച്ചയായ മൂന്നുതവണ മോദി പ്രധാനമന്ത്രിയായത് എനിക്ക് സമാധാനവും സമൃദ്ധിയും കൊണ്ടുവന്നു. ഇപ്പോള്‍ ഈ പേരില്‍ ഇന്ത്യയിലുടനീളമുള്ള ആളുകള്‍ക്ക് എന്നെ അറിയാം'-സഞ്ജീവ് പറഞ്ഞു.
താന്‍ വാരാണസിയില്‍നിന്നുള്ള ആളാണ്. മോദി വാരാണസിയിലെ എം.പി.യുമാണ്. മോദി ലഡുവില്‍ ഗംഗാ ജലം ഉപയോഗിക്കുന്നത് ഒരു വൈകാരിക ബന്ധം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: man in bhagalpur names laddu after pm modi ahead of diwali
Published: 25 Oct 2024, 01:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented