
ഓണം എന്ന് പറയുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യമെത്തുന്നത് വിഭവസമൃദ്ധമായ സദ്യയാണ്. ചോറ്, സാമ്പാര്‍, ഓലന്‍, രസം, ഇഞ്ചിക്കറി, മോര്, പരിപ്പുകറി, അവിയല്‍, പച്ചടി, എരിശേരി, കാളന്‍, കിച്ചടി, തോരന്‍, പായസം തുടങ്ങി പന്ത്രണ്ടില്‍ അധികം വിഭവങ്ങള്‍ ചേരുന്നതാണ് സദ്യ.
തിരുവോണം ആഘോഷിച്ചതിന് പിന്നാലെ പലരും സദ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബോളിവുഡ് താരം മലൈക അറോറയും സദ്യ കഴിക്കുന്നതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. പക്ഷേ ഇതിനെ മലൈക സ്റ്റൈല്‍ ഓണസദ്യ എന്നു വിളിക്കേണ്ടി വരും എന്നു മാത്രം.
ചോറിന് പകരം റൊട്ടിയാണ് താരം പങ്കുവെച്ച ചിത്രത്തിലുള്ളത്. എന്നാല്‍ സാമ്പാറും അച്ചാറും പപ്പടവും ഈ റൊട്ടിക്കൊപ്പമുണ്ട്. വെള്ളക്കടല കൊണ്ടുണ്ടാക്കുന്ന ചനാ മസാല, പൊരിച്ച കയ്പ്പക്ക, ഉരുളക്കിഴങ്ങ് മസാല എന്നിവയാണ് മറ്റു വിഭവങ്ങള്‍. വാഴയിലയിലാണ് ഈ വിഭവങ്ങളെല്ലാം വെച്ചിരിക്കുന്നത്. ഇന്‍സ്റ്റാ സ്റ്റോറിയില്‍ പങ്കുവെച്ച ഈ ചിത്രത്തിനൊപ്പം 'ഹാപ്പി ഓണം' എന്നും താരം കുറിച്ചിട്ടുണ്ട്.
നേരത്തേയും ദക്ഷിണേന്ത്യന്‍ ഭക്ഷണത്തോടുള്ള പ്രിയം മലൈക വെളിപ്പെടുത്തിയിരുന്നു. ഇഡ്ഡലിയും സാമ്പാറും കപ്പപുഴുക്കും ചമ്മന്തിയുമെല്ലാം കഴിക്കുന്ന ചിത്രങ്ങള്‍ താരം നേരത്തെ പങ്കുവെച്ചിരുന്നു.
Content Highlights: malaika arora enjoys onam sadhya in her style
Published: 09 Sept 2022, 05:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented