മുൻ മിസ് യൂണിവേഴ്സും ബോളിവുഡ് നടിയുമായ ലാറ ദത്ത തൻ്റെ 47-ാം ജന്മദിനം ഇക്കഴിഞ്ഞ ഏപ്രിൽ 16-നാണ് ആഘോഷിച്ചത്. ഭർത്താവും മുൻ ഇന്ത്യൻ ടെന്നീസ് താരവുമായ മഹേഷ് ഭൂപതിക്കും മകൾ സൈറയ്ക്കുമൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ, ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. പലതരത്തിലുള്ള മധുരപലഹാരങ്ങളും കേക്കുകളും നിറഞ്ഞതായിരുന്നു കുടുംബത്തിന്റെ അത്താഴവിരുന്ന്.
ക്രിസ്പിയായ കശുവണ്ടി വിതറിയ ബ്രൗണിയെന്ന് തോന്നിക്കുന്ന മധുരം, ലാറയും മഹേഷും കഴിക്കുന്ന മനോഹരമായ ചിത്രത്തോടെയാണ് ആൽബം ആരംഭിക്കുന്നത്. ബ്രൗണിക്കൊപ്പം മേശപ്പുറത്ത് ചോക്ലേറ്റ് സോസും ഗ്ലാസിൽ പാനീയങ്ങളും കാണാം.
ലാറയും സൈറയും രുചികരമായ ഒരു തായ്‌വാനീസ് പൈനാപ്പിൾ കേക്കുമായി ഇരിക്കുന്നതാണ് അടുത്ത ചിത്രം. ഭക്ഷ്യയോഗ്യമെന്ന് തോന്നുന്ന ഇലയും ഒരു വൈറ്റ് ചോക്ലേറ്റ് ബാറും വെച്ച് കേക്ക് അലങ്കരിച്ചിരുന്നു. കേക്കിന് മുന്നിലിരുന്ന് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്. അവസാനത്തെ ഫോട്ടോയിൽ, ലാറ ദത്ത റെഡ് വെൽവെറ്റ് കേക്കുള്ള പ്ലേറ്റ് സന്തോഷത്തോടെ പിടിച്ചിരിക്കുന്നതായി കാണാം. ക്രീമും ഉള്ളിൽ സ്വാദിഷ്ടമായ ചെറി ഫില്ലിങ്ങും ഉണ്ടായിരുന്നു. കേക്കിനു മുകളിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് മനോഹരമാക്കിയിട്ടുമുണ്ട്.
'ഒരു വര്‍ഷം കൂടി ഭംഗിയായി പൂർത്തിയാക്കി..ആശംസകൾക്കും അനുഗ്രഹങ്ങൾക്കും പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി! എല്ലാത്തിനും ഞാൻ നന്ദിയുള്ളവളാണ്!'- ചിത്രങ്ങള്‍ക്കൊപ്പം ലാറ ദത്ത കുറിച്ചു
Content Highlights: Lara Duttas 47th Birthday Celebrations Featured Delicious foods
Published: 19 Apr 2025, 02:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented