ന്ത്യയിലെ ഏത് അടുക്കളയിലും കാണാവുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. ശരീരഭാരം കുറയ്ക്കാന്‍ കുടലിന്റെ ആരോഗ്യം നന്നാകണമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഇതിനായി മിക്കവരും വെണ്ടയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. പ്രശസ്ത കാര്‍ഡിയോളജിസ്റ്റായ ഡോ. അലോക് ചോപ്ര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വെണ്ടയുടെ ഗുണങ്ങളെ കുറിച്ച് വിശദമാക്കുന്നുണ്ട്. വെണ്ടയ്ക്ക് രക്തസമ്മര്‍ദം നിയന്ത്രിക്കാനും മെറ്റബോളിസം കൂട്ടാനും ഫാറ്റ് കുറയാക്കാനും സാധിക്കുമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. 

To advertise here,

നമ്മുടെ നാട്ടില്‍ സുലഭമായ പച്ചക്കറിയാണ് വെണ്ട. വിലയും കുറവാണ്. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ ഏറെയാണ്. 

ഗ്ലൂക്കോസിന്റെ അളവ് തുലനപ്പെടുത്തുന്നു
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുലനപ്പെടുത്താന്‍ വെണ്ട സഹായിക്കുന്നു. ടൈപ്പ് 2 ഡയബറ്റീസ് ഉള്ളവര്‍ ഇത് കഴിക്കുന്നത് നല്ലതാണെന്നാണ് ഇദ്ദേഹം വീഡിയോയില്‍ പറയുന്നത്.

കുടലിന്റെ ആരോഗ്യം (ഗട്ട് ഹെല്‍ത്ത്)
ദഹനത്തിന് നല്ലതാണ് വെണ്ട. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ദഹനം സുഗമമാക്കുക മാത്രമല്ല ജലാംശം, ഉപാപചയ പ്രവര്‍ത്തനം എന്നിവ നിലനിര്‍ത്താനും കുടലിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ഉയര്‍ന്ന അളവില്‍ ഫൈബറടങ്ങിയ വെണ്ട ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. വെണ്ട കഴിച്ചാല്‍ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടില്ല. ഇത് ഒരുപാട് ഭക്ഷണം കഴിക്കാനുള്ള സാഹചര്യമില്ലാതാക്കുന്നു. 

രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു
എന്നും വെണ്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് രക്തസമ്മര്‍ദം തുലനപ്പെടുത്താന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യം
ആന്റിഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളും അടക്കം ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന ഗുണങ്ങള്‍ വെണ്ടക്കയ്ക്കുണ്ടെന്നാണ് പറയുന്നത്. 

വെണ്ടയിട്ട വെള്ളം കുടിക്കുന്നുതുകൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും ഡോക്ടര്‍ വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. രാത്രി വെള്ളത്തില്‍ ഇട്ടുവെച്ച വെണ്ട രാവിലെ എടുത്തു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അദ്ദേഹം പറയുന്നു. ഇത് വെറുംവയറ്റില്‍ ഇത് കുടിക്കുന്നത് മെറ്റബോളിസം കൂട്ടുന്നു. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)