കൊല്ലം: രാവിലെ ചിന്നക്കടയിലേക്ക് വണ്ടികയറിക്കോളൂ... 10 രൂപയ്ക്ക് നാല് ഇഡലിയും സാമ്പാറും. അതല്ലെങ്കില്‍ നാലുദോശയും സാമ്പാറും. പോക്കറ്റ് കാലിയാകാതെ വിശപ്പടക്കാം. കൊല്ലം കോര്‍പ്പറേഷന്റെ പ്രഭാതഭക്ഷണ വിതരണ കൗണ്ടര്‍ 'ഗുഡ്മോണിങ് കൊല്ലം' എന്ന പേരില്‍ തിങ്കളാഴ്ച തുടങ്ങുകയാണ്.

To advertise here,

വകയിരുത്തിയത് 20 ലക്ഷം

നഗരത്തിലെത്തുന്നവര്‍ക്ക് പ്രഭാതഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഗുഡ്മോണിങ് കൊല്ലം' എന്ന പദ്ധതി കൊല്ലം കോര്‍പ്പറേഷന്‍ തുടക്കമിടുന്നത്. ഇതിനായി 20 ലക്ഷം രൂപ ബജറ്റിലും വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റ് മുഖേനയാണ് ഭക്ഷണം തയ്യാറാക്കുന്നത്.
-എസ്.ജയന്‍, ഡെപ്യൂട്ടി മേയര്‍