ആദ്യമായി മഡ് കോഫിയും മസാല പുരട്ടിയ മാങ്ങയും കൂന്തല്‍ മത്സ്യവുമെല്ലാം കഴിക്കുന്ന വിദേശിയുടെ പ്രതികരണം എന്തായിരിക്കും? ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ ഇവിടുത്തെ സംസ്‌കാരംപോലെ വൈവിധ്യമായ ഭക്ഷണങ്ങളും രുചിച്ചുനോക്കാറുണ്ട്. ഇതേക്കുറിച്ചുള്ള പ്രതികരണങ്ങളും വീഡിയോകളിലൂടെ പങ്കിടാറുണ്ട്.
ഇത്തരത്തില്‍ തമിഴ്‌നാട്ടിലെത്തി മഡ് കോഫിയും മസാല പുരട്ടിയ മാങ്ങയുമെല്ലാം രുചിച്ച് നോക്കി തന്റെ അഭിപ്രായം പങ്കിട്ടിരിക്കുകയാണ് ഹ്യൂ അബ്രോഡ് എന്ന പേജിലൂടെ യുവാവ്. ഡിജിറ്റല്‍ ക്രിയേറ്ററായ ഹ്യൂ യാത്രികനാണ്. നിലവില്‍ തമിഴ്‌നാട്ടിലാണ് ഇയാളുള്ളത്.
ചെന്നൈയിലെ കടല്‍ത്തീരത്തെത്തിയ ഇയാള്‍ ബീച്ചിനരികിലായുള്ള കടകളിലൊന്നില്‍ കയറി മഡ് കോഫി കഴിക്കുന്നതാണ് ഒന്നാമത്തെ വീഡിയോയിലുള്ളത്. ആദ്യമായാണ് താന്‍ മഡ് കോഫി കുടിക്കാന്‍ പോകുന്നതെന്ന് പറഞ്ഞ ഹ്യൂ ചായവില്‍പനക്കാരിയോട് സംസാരിക്കുന്നതും മണലില്‍ മഡ് കോഫിയുണ്ടാക്കുന്നത് കണ്ട് അത്ഭുതപ്പെടുന്നതും വീഡിയോയിലുണ്ട്.
രുചികരമായ 30 രൂപയുടെ മഡ് കോഫി നല്‍കിയ വില്‍പനക്കാരിക്ക് ഇയാള്‍ നൂറ് രൂപ നല്‍കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. പത്തില്‍ പത്താണ് മഡ് കോഫിക്ക് ഹ്യൂ നല്‍കിയ റേറ്റിങ്.
കടലോരത്ത്, മസാല പുരട്ടിയ മാങ്ങയും കൈതച്ചക്കയും വില്‍ക്കുന്ന സ്ത്രീയില്‍ നിന്ന് മാങ്ങ വാങ്ങിക്കഴിക്കുന്നതാണ് മറ്റൊരു വീഡിയോയില്‍. വില്‍പനക്കാരിയോട് നന്നായി സംസാരിച്ച് 50 രൂപയുടെ മസാല പുരട്ടിയ മാങ്ങ വാങ്ങി വന്ന ഹ്യൂ എന്നാല്‍ ഈ ഭക്ഷണം അത്രനല്ലതല്ലെന്ന് സ്വയം പറഞ്ഞുകൊണ്ട് ടിഷ്യൂ പേപ്പറെടുത്ത് തുപ്പിക്കളയുന്നു. ശേഷം മാങ്ങയുടെ കാമ്പ് മാത്രം കഴിക്കുന്നു. പത്തില്‍ 7.8 ആണ് ഇതിന് റേറ്റിങ് നല്‍കിയത്.
മറ്റൊരു വീഡിയോയില്‍ 100 രൂപ നല്‍കി സ്റ്റാളില്‍നിന്ന് ഒരു പ്ലേറ്റ് കൂന്തല്‍ മത്സ്യം പൊരിച്ചത് വാങ്ങിയാണ് ഹ്യൂ ട്രൈ ചെയ്തത്. എന്ത് മത്സ്യമാണ് കഴിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീടത് തിരിച്ചറിഞ്ഞു. രുചികരമായതെന്ന് അഭിപ്രായപ്പെട്ടു. 10-ല്‍ പത്താണ് റേറ്റിങ് നല്‍കിയത്.
ഹ്യൂവിന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വലിയതോതില്‍ പ്രചരിക്കുകയാണ്. സ്‌കോട്‌ലാന്‍ഡുകാരനായ ഹ്യൂ ഏഷ്യന്‍ രാജ്യങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്.
Content Highlights: Hugh abroad eats Indian food
Published: 06 May 2025, 10:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented