പ്രമുഖ ഫുഡ്&ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ ഇന്ത്യ 12-ാം സ്ഥാനത്താണ്. ഗ്രീസ്, ഇറ്റലി, മെക്‌സിക്കോ, സ്‌പെയിന്‍ രാജ്യങ്ങളിലെ പാചകരീതികളാണ് ഏറ്റവും മികച്ചവയായി ടേസ്റ്റ് അറ്റ്‌ലസ് തിരഞ്ഞെടുത്തത്. വിവിധ ഭക്ഷ്യ പദാര്‍ഥങ്ങളുടെ റേറ്റിങ്ങുകള്‍ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. പോര്‍ച്ചുഗല്‍, തുര്‍ക്കി, ഇന്‍ഡോനീഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ ആദ്യ പത്തിനുള്ളില്‍ ഇടംപിടിച്ചിട്ടുണ്ട്.

To advertise here,

മികച്ച വിഭവങ്ങള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവയുടെ പട്ടികയും ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ടിട്ടുണ്ട്.  അമൃത്‌സരി കുല്‍ച്ച, ബട്ടര്‍ ഗാര്‍ലിക് നാന്‍, ഹൈദരാബാദ് ബിരിയാണ് തുടങ്ങിയ വിഭവങ്ങള്‍ ഇന്ത്യന്‍ വിഭവങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. രാജ്യത്തെ വിവിധ റസ്റ്ററന്റുകളും ടേസ്റ്റ് അറ്റ്‌ലസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ടേസ്റ്റ് അറ്റ്‌ലസ് അവാര്‍ഡ് 2024-25 ന്റെ ഭാഗമായാണ് വിവിധ കാറ്റഗറികളിലുള്ള പട്ടിക പുറത്തുവിട്ടത്. ഒട്ടുമിക്ക കാറ്റഗറികളിലും ഇന്ത്യന്‍ വിഭവങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്.