ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പച്ചക്കറികള്‍ ദീര്‍ഘനാളത്തേക്ക് കേടുകൂടാതെയിരിക്കുമെന്നാണ് പലരും കരുതുന്നത്. മുട്ട മുതല്‍ പഴങ്ങള്‍ വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുണ്ട്. തണുപ്പേറ്റാല്‍ സാധനങ്ങള്‍ കേടാവില്ല എന്ന വിശ്വാസത്തിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്.
എന്നാല്‍ ചിലപച്ചക്കറികളും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല എന്നു മാത്രമല്ല, ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കേടാകുന്നതിനും കാരണമാകും. ഇതിൽപ്പെടുന്നതാണ് ചുവന്നുള്ളി. താരതമ്യേന കട്ടിയുളള തൊലിയാണ് ചുവന്നുള്ളിയുടേതെങ്കിലും കൂടുതൽ തണുപ്പ് തട്ടുന്നത് ഇവയിൽ ഈര്‍പ്പം കെട്ടിനില്‍ക്കാനും ഒരു തരം പൂപ്പല്‍ വരാനും കാരണമാകുന്നു.
ചുവന്നുള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ സംഭവിക്കുന്നത്
കാരറ്റ്, കാബേജ് എന്നീ പച്ചക്കറികളുടേതുപോലെ ജീവനില്ലാത്ത കോശങ്ങളല്ല ഉള്ളിയുടേത്. തണുത്ത കാലാവസ്ഥയില്‍ സ്റ്റാര്‍ച്ച് സംഭരണികളെ പഞ്ചസാരയാക്കി മാറ്റിയാണ് ഉള്ളി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഈ പ്രക്രിയ ഉള്ളിയുടെ ഘടനയിലും രുചിയിലും മാറ്റമുണ്ടാക്കും. ഇത് ഉള്ളിയുടെ തൊലി മൃദുവാകുന്നതിനും അഴുകുന്നതിനും കാരണമായേക്കാം.
റഫ്രിജറേറ്ററുകള്‍ ഉയര്‍ന്ന ഈര്‍പ്പമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നത് ചുവന്നുളളി കേടാകുന്നതിന് വഴിവെച്ചേക്കാം. അമിതമായ ഈര്‍പ്പം ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകുകയും ഉള്ളി ചീഞ്ഞുപോകാന്‍ ഇടയാക്കുകയും ചെയ്യുന്നു.
ചുവന്നുള്ളി എങ്ങനെ സൂക്ഷിക്കാം
ഈര്‍പ്പംതട്ടാന്‍ ഇടയുളള സ്ഥലങ്ങളില്‍ ഉള്ളി സൂക്ഷിക്കാതിരിക്കുന്നതാണ് ഉചിതം. പ്ലാസ്റ്റിക് ബാഗുകളില്‍ പാക്ക് ചെയ്ത് വരുന്നതുകൊണ്ട് ഇങ്ങനെ തന്നെ ചുവന്നുള്ളി സൂക്ഷിക്കുന്നതാണ് സൗകര്യപ്രദമെന്ന് തോന്നാമെങ്കിലും പ്ലാസ്റ്റിക് ബാഗുകള്‍ ഗ്രീന്‍ഹൗസ് പോലെയാണ് പ്രവര്‍ത്തിക്കുക. ഇതിനുള്ളിലെ ഈര്‍പ്പം ഉള്ളി കേടാകാനും ചീഞ്ഞുപോകാനും കാരണമാകുന്നു.
വശങ്ങളിലായി ദ്വാരങ്ങളുള്ള പേപ്പര്‍ ബാഗുകളിലോ കുട്ടകളിലോ ഉള്ളി സൂക്ഷിക്കാം. ഉള്ളി ഫ്രാഷായിരിക്കാന്‍ കൃത്യമായ വായുസഞ്ചാരം അത്യാവശ്യമാണ്.
എന്നാല്‍ തൊലി കളഞ്ഞ ചുവന്നുള്ളി എയര്‍ടൈറ്റ് പാത്രത്തില്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്നതാണ്. സിപ്പര്‍ ബാഗുകളിലും സൂക്ഷിക്കാം. നല്ല രീതിയില്‍ റഫ്രിജറേറ്റ് ചെയ്താല്‍ ദിവസങ്ങളോളം ഉപയോഗിക്കാം.
Content Highlights: Truth About Storing Onions: Why Your Refrigerator Might Be Ruining Them
Published: 05 May 2025, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented