ആരോഗ്യത്തിന് ഏറെ ഗുണകരമാണെങ്കിലും, കൃത്യമായ വൃത്തിയാക്കിയില്ലെങ്കിൽ പച്ചക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്ന സാലഡുകൾ വയറിലെ അണുബാധയ്ക്ക് കാരണമായേക്കാം. അടുത്തിടെ ബോളിവുഡ് താരം സബ ആസാദ് തനിക്ക് സാലഡിൽ നിന്ന് അണുബാധ ഉണ്ടായ അനുഭവം പങ്കുവെച്ചിരുന്നു.

To advertise here,

പച്ചക്കറികൾ കഴുകേണ്ട രീതി

  • ബേക്കിങ് സോഡ ഉപയോഗിക്കുക: വെള്ളത്തിൽ അല്പം ബേക്കിങ് സോഡ ചേർത്ത് പച്ചക്കറികൾ കുറച്ചുനേരം കുതിർത്തു വെക്കുന്നത് അഴുക്കും കീടനാശിനികളും നീക്കം ചെയ്യാൻ സഹായിക്കും.

  • ഒഴുകുന്ന വെള്ളത്തിൽ കഴുകുക: ഇലക്കറികളും മറ്റും പൈപ്പിന് താഴെ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കുക.

  • ഇലകൾ വേർതിരിക്കുക: ചീരയോ ലെറ്റസോ കഴുകുമ്പോൾ ഇലകൾ ഓരോന്നായി വേർതിരിച്ച് കഴുകണം.

  • സോപ്പ് ഒഴിവാക്കുക: പച്ചക്കറികൾ കഴുകാൻ ഡിറ്റർജന്റുകളോ സോപ്പോ ഒരിക്കലും ഉപയോഗിക്കരുത്.

  • ഈർപ്പം മാറ്റുക: കഴുകിയ ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കാനോ ഉണങ്ങാനോ വെക്കാം.

സൂക്ഷിക്കേണ്ട രീതികൾ

  • പേപ്പർ ടവൽ ഉപയോഗിക്കുക: ഇലക്കറികൾ സൂക്ഷിക്കുമ്പോൾ അധികമുള്ള ഈർപ്പം വലിച്ചെടുക്കാൻ പാത്രത്തിനുള്ളിൽ പേപ്പർ ടവൽ വെക്കുന്നത് നല്ലതാണ്.

  • ഫ്രിഡ്ജിൽ സൂക്ഷിക്കുക: പച്ചക്കറികൾ ശരിയായ താപനിലയിൽ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

  • പെട്ടെന്ന് ഉപയോഗിക്കുക: കഴുകി വെച്ച പച്ചക്കറികൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ഉപയോഗിച്ചു തീർക്കുക.

  • വാടിയവ മാറ്റുക: ചീഞ്ഞതോ വാടിയതോ ആയ ഇലകൾ ഫ്രഷ് ആയവയോടൊപ്പം വെക്കരുത്. ഇത് അണുബാധ പടരാൻ കാരണമാകും.

  • എയർടൈറ്റ് കണ്ടെയ്നറുകൾ: പുറത്തുനിന്നുള്ള ബാക്ടീരിയകൾ കടക്കാതിരിക്കാൻ വായു കടക്കാത്ത പാത്രങ്ങളിൽ പച്ചക്കറികൾ സൂക്ഷിക്കുക.