ഏറെ നാളത്തെ തയ്യാറെടുപ്പിന് ശേഷം ശേഖരിച്ചുവെക്കുന്ന ഭക്ഷണ സാധനങ്ങൾ കേടായി പോകുന്നത് വിഷമമുള്ള കാര്യമാണ്. പ്രത്യേകിച്ച് വെയിലുള്ളപ്പോൾ ഉണക്കി പൊടിച്ച് വെക്കുന്നവ. ഇത്തരത്തിൽ പലപ്പോഴും പ്രതിസന്ധി നേരിടുന്ന ഒന്നാണ് വറ്റൽ മുളക്. അഥവാ ഉണക്ക മുളക്. വായു സഞ്ചാരം കേറാത്ത ടിന്നുകളിലാക്കി സൂക്ഷിച്ച് വെച്ചിരിക്കുന്നവ ഉപയോഗിക്കാനെടുക്കുമ്പോൾ പൂപ്പലടിച്ചിരിക്കുന്ന കാഴ്ച പതിവുണ്ട്. പൂപ്പലിനു പുറമേ വാടി തളർന്നു പോകുന്നതും മറ്റൊരു പ്രശ്നമാണ്. എന്നാൽ ചിലർക്കെങ്കിലുമറിയാത്ത വറ്റൽ മുളക് സൂക്ഷിക്കലുമായി ബന്ധപ്പെട്ട ചില ടിപ്സുകൾ അറിഞ്ഞിരിക്കാം.
ദൈനംദിന ഉപയോഗത്തിന് വറ്റൽ മുളക് സൂക്ഷിക്കുമ്പോൾ
വറ്റൽ മുളക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ദിവസേന/ആഴ്ചയിലുള്ള ഉപയോഗത്തിന് റഫ്രിജറേറ്ററിൽ മുളക് സൂക്ഷിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാണ്. ഇതിന് ശാസ്ത്രീയമായ തെളിവുകളുമുണ്ട്. ജേർണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിലെ പഠനങ്ങൾ പ്രകാരം, 4°C-ൽ മുളക് സൂക്ഷിക്കുന്നത് 1-2 ആഴ്ച വരെ അവയുടെ ക്രിസ്പിനസ് നിലനിർത്താൻ സഹായിക്കും. മുളകിൽ എരിവുനൽകുന്ന ഘടകമാണ് കാപ്സൈസിൻ. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലൂടെ ഇതു നിലനിർത്താനുമാകും.
പഴയകാല രീതി
മുളക് ദീർഘകാലം സൂക്ഷിക്കുന്നതിന് പണ്ടുമുതലേ പിന്തുടരുന്ന മാർഗമാണ് വെയിലത്ത് ഉണക്കൽ. ചുവന്ന മുളക് ഉപ്പുവെള്ളത്തിൽ കഴുകി, വെയിലിൽ ഉണക്കി സൂക്ഷിക്കുന്നതായിരുന്നു രീതി. ഈ രീതിയിൽ, മുളക് പൂപ്പൽ വരാതെ വർഷം മുഴുവൻ ഉപയോഗിക്കാൻ കഴിയും. ആദ്യം മുളക് ഉപ്പുവെള്ളത്തിൽ കഴുകി, ഏതാനും ദിവസം വെയിലിൽ ഉണക്കുകയാണ് ഈ പ്രക്രിയ. ഇത് പൂപ്പൽ തടയുകയും ദീർഘകാല സംഭരണം എളുപ്പമാക്കുകയും ചെയ്യുന്നു. ഓവൻ, ഡീഹൈഡ്രേറ്റർ തുടങ്ങിയവ ഇവയുടെ പുതിയകാല മാർഗങ്ങളാണ്.
ഫ്രീസ് ചെയ്യാം
കൂടുതൽ കാലം സൂക്ഷിക്കാൻ ഫ്രീസിങ് ഒരു മാർഗമാണ്. മുളക് വെള്ളത്തിൽ നന്നായി കഴുകി, ഉണക്കി, എയർടൈറ്റ് കണ്ടൈനറിലോ സിപ്‌ലോക്ക് ബാഗിലോ സൂക്ഷിക്കാം. വലിയ പാത്രങ്ങളിൽ മുളക് സൂക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കാം. കാരണം അവയിൽ എളുപ്പത്തിൽ പൂപ്പൽ ബാധിക്കാൻ സാധ്യതയുണ്ട്. ചെറിയ പാത്രങ്ങളിൽ സൂക്ഷിച്ച് ആവശ്യാനുസരണം എടുക്കാം.
മുളകുപൊടി എങ്ങനെ സൂക്ഷിക്കാം?
ഇന്ത്യൻ വീടുകളിൽ വർഷം മുഴുവൻ ഉപയോഗിക്കാൻ മുളകുപൊടി സൂക്ഷിക്കുന്നത് സാധാരണമാണ്. മുളകുപൊടി ജാറിൽ നിറയ്ക്കുമ്പോൾ വായു കടക്കാതിരിക്കാൻ പൊടി അമർത്തി വെക്കാം. മുളകുപൊടിയിൽ ഇടയ്ക്കിടെ ഗ്രാമ്പൂ ചേർക്കുന്നതും ഗുണകരമാണ്.
Content Highlights: dried chillies, store chillies, chilli storage, preserve chillies, prevent chilli mold, dry chillies
Published: 25 Jul 2025, 05:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented