രു നുള്ള് ഉപ്പ് ടേബിൾ സ്പൂൺ ഉപ്പായി മാറിയ സാഹചര്യം ഉണ്ടാകാത്തവർ വിരളമാണ്. സമയവും ചേരുവകളും ചേർത്ത് തയ്യാറാക്കുന്ന വിഭവം രുചി നഷ്ടപ്പെടാതെ കഴിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. അടുക്കളയിൽ ഉള്ള മറ്റു ചേരുവകൾ ഉപയോഗിച്ച് തന്നെ വിഭവം 'വീണ്ടെടുക്കാം'. 

To advertise here,

ഉരുളക്കിഴങ്

ഉപ്പ് കൂടുതലായ വിഭവങ്ങൾക്ക് പരമ്പരാഗതമായി പിന്തുടർന്നുവരുന്ന വിദ്യയാണ് ഉരുളക്കിഴങ്. തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് കഷ്ണം കറിയിൽ ഇട്ട് കുറച്ച് നേരം തിളപ്പിക്കുക. ഇത് അധികമായ ഉപ്പിനെ ആഗിരണം ചെയ്യുകയും വിഭവത്തിന്റെ രുചി സന്തുലിതമാക്കുകയും ചെയ്യും. വിളമ്പുന്നതിന് മുമ്പ് ഉരുളക്കിഴങ്ങ് പുറത്തെടുക്കാൻ മറക്കരുത്. 

മാവ്

ചെറിയ ഗോതമ്പ് മാവിന്റെ ഉരുള കുഴച്ചെടുത്ത് വിഭവത്തിൽ ഇട്ട് കുറച്ച് നേരം തിളപ്പിക്കുക. ഏതാനും മിനിറ്റുകൾക്ക് ശേഷം മാവ് പുറത്തെടുക്കുക. മാവ് അധിക ഉപ്പിനെ ആഗിരണം  ചെയ്യും, അതോടൊപ്പം വിഭവത്തിന്റെ ഘടനയെ ബാധിക്കാതിരിക്കും. കൂടാതെ, ഗോതമ്പ് മാവിൽ ബി വിറ്റാമിനുകളും ധാതുക്കളും ഉണ്ട്.

പാലുല്പന്നങ്ങൾ

പാൽ ചേർത്താൽ പിരിഞ്ഞുപോകാത്തവയിൽ ഉപ്പ് അധികമായാൽ പാലുല്പന്നങ്ങൾ ചേർക്കുന്നത് ഒരു പ്രതിവിധിയാണ്. ഒരു നുള്ള് പാൽ, ക്രീം, അല്ലെങ്കിൽ തൈര് ചേർക്കുന്നത് ഉപ്പിന്റെ രുചി കുറയ്ക്കുകയും വിഭവത്തിന് രുചി നൽകുകയും ചെയ്യും. കൂടാതെ ഭക്ഷണത്തിന് കാൽസ്യവും പ്രോട്ടീനും ചേർക്കുന്നു, അതോടൊപ്പം രുചിയും മെച്ചപ്പെടുത്തുന്നു.

സമയമുണ്ടെങ്കിൽ! 

സമയവും അധിക ചേരുവകളും ഉണ്ടെങ്കിൽ, വിഭവം ഇരട്ടിപ്പിക്കുന്നത് ഏറ്റവും ഫലപ്രദമായ പരിഹാരമാണ്. അതേ വിഭവം വീണ്ടും തയ്യാറാക്കാം. പക്ഷേ ഇത്തവണ ഉപ്പ് ചേർക്കാതെ തയ്യാറാക്കാം.

ഉപ്പില്ലാത്ത മറ്റു കറികൾ

ഉപ്പ് കൂടുതലുള്ള കറി ഉപ്പ് ചേർക്കാത്ത അരി, ചപ്പാത്തി, ബ്രെഡ്, അല്ലെങ്കിൽ ദാൽ എന്നിവയോടൊപ്പം വിളമ്പാം. 

ഉപ്പിനുമുണ്ട് ഗുണങ്ങൾ

  • അല്പമായ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. 
  • കടലിൽ നിന്ന് എടുക്കുന്ന ഉപ്പിൽ അയഡിൻ അടങ്ങിയിട്ടുള്ളതുകൊണ്ട് ഗോയിറ്റർ പോലുള്ള ഗ്രന്ഥിവീക്കങ്ങൾ തടയാൻ കഴിയും. 
  • സന്ധിവേദനയും ഗ്രന്ഥിവീക്കവുമുള്ളവർക്ക് ഉപ്പ് കിഴികെട്ടി സ്വേദിപ്പിക്കാം. 
  • തൊണ്ടവേദന, തൊണ്ടയിലെ പഴുപ്പ് എന്നീ രോഗങ്ങളുള്ളവർ ഉപ്പുവെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്.