നിത്യേന കഴിക്കുന്ന പല ഭക്ഷണവും മായം കലര്‍ന്നതാണെന്നത് പരസ്യമായ രഹസ്യമാണ്. നെയ്യും പഴങ്ങളും പച്ചക്കറികളും മാസലപ്പൊടികളും ഇതില്‍പ്പെടുന്നു. എന്നാല്‍ ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരത്തിന്റെ അഭിവാജ്യ ഘടകമായ വെളുത്തുള്ളിയും മായം ചേര്‍ക്കലിന്  വിധേയമാകാറുണ്ടെന്നാണ് അടുത്തിയ പ്രചരിച്ച ഒരു വീഡിയോ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ നിന്നുള്ള സിമന്റ് നിറച്ച വെളുത്തള്ളിയുടെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിരുന്നു.

To advertise here,

 ഉത്പന്നങ്ങള്‍ക്ക് വില വര്‍ധനവുണ്ടാകുമ്പോള്‍ വ്യാജന്മാര്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വെളുത്തുള്ളിയിലെ വ്യാജനെ കണ്ടെത്താനും മാര്‍ഗ്ഗമുണ്ട്. 

വെളുത്തുള്ളിയുടെ രൂപം

സാധാരണയായി വെളുത്തുള്ളിയുടെ അല്ലികളുടെ വലിപ്പം സമാനമായരിക്കില്ല. ചെറിയ രീതിയിലുളള ചതവുകളോ പാടുകളോ ഉണ്ടായേക്കാം. എന്നാല്‍ എല്ലാ അല്ലികളും ഒരേ പോലെ ഇരിക്കുകയാണെങ്കില്‍ അത് വ്യാജനാകാം. 

നിറം ശ്രദ്ധിക്കുക

സാധാരണയായി വെളുത്തുള്ളിക്ക് ഇളം വെള്ള നിറമായിരിക്കും. എന്നാല്‍ മായം ചേര്‍ത്തതോ പൊള്ളയായതോ ആയ വെളുത്തുള്ളിക്ക് തൂവെള്ള നിറമോ നീല കലര്‍ന്ന വെള്ള നിറമോ ആയിരിക്കും.

വേരുകളുള്ള വെളുത്തുള്ളി

വിപണിയില്‍ ലഭ്യമാകുന്ന സാധാരണ വെളുത്തുള്ളി വേരുകളുള്ളവയായിരിക്കും. എന്നാല്‍ മായം കലര്‍ന്നവയില്‍ വേരുകളുണ്ടാകില്ല. 

മണം

രൂക്ഷമായ മണമുള്ളവയാണ് വെളുത്തുള്ളി. എന്നാൽ വ്യാജമായ വെളുത്തുള്ളിയുടെ മണത്തിന് അത്ര രൂക്ഷത ഉണ്ടാകില്ല.  മണത്തില്‍ നിന്നുതന്നെ വ്യാജനെ തിരിച്ചറിയാനാകും. 

വന്‍ വിലക്കുറവ്

വിപണി വിലയില്‍ നിന്ന് താരതമ്യേന വലിയ വിലക്കുറവാണെങ്കില്‍ സൂക്ഷിക്കുക.