കേക്കുകളിൽ പലതരം പരീക്ഷണങ്ങളും നടക്കാറുണ്ട്. എന്നാൽ ഓർഡർ ചെയ്യുന്ന കേക്കുകളുടെ മുകളിൽ എഴുതാൻ നൽകുന്ന സന്ദേശം ചെറുതായൊന്ന് മാറിപോയാലോ? ഇത്തരത്തിൽ ഓർഡർ ചെയ്ത കേക്കുമായി ബന്ധപ്പെട്ട ഒരു റെഡിറ്റ് പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. സഹപ്രവര്‍ത്തകന് യാത്രയയപ്പ് യോഗത്തിൽ നല്‍കാനായി ഓര്‍ഡര്‍ ചെയ്ത കേക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.

To advertise here,

കേക്കിന്റെ പുറത്ത് 'Please put bye on cake' എന്ന് എഴുതി നല്‍കണം എന്നായിരുന്നു ഓര്‍ഡറിനൊപ്പം നല്‍കിയ നിര്‍ദ്ദേശം. കമ്പനിയിൽ നിന്ന് യാത്രപറയുന്ന സഹപ്രവർത്തകന് 'ബൈ' എന്ന് കേക്കിനു മുകളിൽ എഴുതി നൽകണം എന്നാണ് ഉപഭോക്താവ് ഉദ്ദേശിച്ചത്. നിർദ്ദേശം കൃത്യമായി കേക്കിനു മുകളിൽ പകർത്താൻ കടക്കാർ മറന്നുമില്ല. ബൈ എന്നുമാത്രം എഴുതുന്നതിന് പകരം എന്താണോ അയച്ച സന്ദേശം അത് അതേപടി പകർത്തുകയാണുണ്ടായത്.

placeholder
റെഡിറ്റ് യൂസർ പങ്കുവെച്ച പോസ്റ്റിലുള്ള ചിത്രം

കടയുടെ പേരോ സ്ഥലമോ മറ്റു വിവരങ്ങളോ പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പേരുകേട്ട കടയാണെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. 

ഒരു വാക്ക് എഴുതിനല്‍കാന്‍ പറഞ്ഞപ്പോള്‍ നാലു വാക്ക് എഴുതിനല്‍കിയ കടക്കാരോട് നന്ദി പറയണമെന്നും പറഞ്ഞത് അത് പോലെ എഴുതിനല്‍കിയതിന് നന്ദി പറയണമെന്നും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ലെന്നുമൊക്കെ പോസ്റ്റിനടിയിൽ കമൻ്റുകളുണ്ട്. കേക്കിന്റെ പുറത്ത് കേക്കെന്ന് എഴുതികാണുന്നത് ആദ്യമായാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.