ചിയാവിത്തും ചണവിത്തുമെല്ലാം നമുക്ക് സുപരിചിതമാണ്. ഇവ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പലരീതിയിൽ ഗുണം ചെയ്യും. ഡയറ്റിൽ പതിവായി ഉപയോഗിക്കാവുന്ന ഒരു വിത്താണ് ആശാളിവിത്ത്. ഇനി ഈ ഇത്തിരിക്കുഞ്ഞന്റെ ഗുണമറിഞ്ഞിരിക്കാം.
കാണുമ്പോൾ ചണവിത്തുപോലെ തോന്നുന്ന വിത്താണ് ആശാളി. കർക്കിടക കഞ്ഞിയിലും ഔഷധചേരുവകളിലും വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ചേരുവയാണിത്. ഇരുമ്പിന്റെ നല്ലൊരു സ്രോതസാണിത്. കൂടാതെ മഗ്‌നീഷ്യവും പ്രോട്ടീനുമെല്ലാം ഇതിലുണ്ട്. ചിയാവിത്തും ചണവിത്തും പോലെതന്നെ കുതിർത്ത് കഴിക്കുന്നതും വളരേയെറെ ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഡയറ്റിൽ ആശാളിയുൾപ്പെടുത്തുന്നത് നല്ലരീതിയിൽ ഗുണം ചെയ്യും. ഇതിലുള്ള പ്രോട്ടീൻ വിശപ്പിനെ നിയന്ത്രിക്കാൻ നല്ലതാണ്. ഭക്ഷണം അധികം കഴിക്കാനുള്ള തോന്നലിനേയും ഇത് ചെറുക്കും.ഇതിൽ കൂടിയ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.
അതിനാൽ വയറിലെ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാണിത്.തലയിൽ പുതിയ മുടി വളരുന്നതിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതിന് കഴിവുണ്ട്.ആന്റി ഓക്സിഡന്റുകളുടെയും ഫോളിക് ആസിഡിന്റെയും വിറ്റാമിൻ എ, സി, ഇ എന്നിവയുടെയും മികച്ചൊരു സ്രോതസാണ്. അതിനാൽ ഇവ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി അസുഖങ്ങളിൽ നിന്നും സുരക്ഷയൊരുക്കും. ക്രമം തെറ്റിയുള്ള ആർത്തവ പ്രശ്നമുള്ളവർക്കും അശാളി കഴിക്കുന്നത് ഉപകരിക്കും.
ഇരുമ്പിന്റെ അഭാവമുള്ളവർ ഭക്ഷണത്തിന് മുൻപ് കുതിർത്ത ആശാളി കഴിക്കുന്നത് നല്ലതാണ്.ഒന്നര ടേബിൾ സ്പൂൺ ആശാളി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് ഒരു മണിക്കൂർ നേരം അടച്ചു വയ്ക്കാം.ഇതിലേയ്ക്ക് പകുതി നാരങ്ങാനീര് പിഴിഞ്ഞു ചേർക്കാം. ഇത് രാവിലെ വെറും വയറ്റിൽ കുടിയ്ക്കുന്നതും നല്ലതാണ്.
ഒരു സ്പൂൺ ആശാളി വിത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി കുതിർത്തു വച്ചതിനു ശേഷം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.കൂടാതെ സ്മൂത്തികളിലും സൂപ്പുകളിലും സാലഡുകളിലും ആശാളി വിത്ത് പൊടിച്ചത് ചേർക്കുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)
Content Highlights: Rich source of iron, protein, magnesium, and essential vitamins A, C, and E., Effective for weight management by controlling hunger and providing dietary fiber., Promotes healthy hair growth and scalp health., Boosts immune system and regulates menstrual cycles., Versatile consumption methods include soaking in water, smoothies, or salads.
Published: 26 Jul 2026, 02:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented