പ്പാത്തി നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ്. പ്രഭാതഭക്ഷണമായും അത്താഴമായും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം. എന്നാല്‍ ചപ്പാത്തിയുണ്ടാക്കുന്നതിന് എല്ലായ്‌പ്പോഴും നല്ല മയം കിട്ടിയെന്നു വരില്ല. ചിലപ്പോള്‍ എത്ര നന്നായി കുഴച്ചെടുത്താവും അത്ര മയമുള്ള ചപ്പാത്തിയുണ്ടാക്കാനും സാധിക്കാറില്ല.

To advertise here,

 നല്ല മയമുള്ള ചപ്പാത്തിയുണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ആന്‍ഡ്രിയ എന്ന ജര്‍മന്‍ യുവതി പങ്കിട്ട വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരൊറ്റ ചേരുവയുപയോഗിച്ചാണ് ആന്‍ഡ്രിയ ചപ്പാത്തിയെ സോഫ്ടാക്കി മാറ്റിയത്.

വീ കോഫി മില്‍ക്ക് ഫാമിലി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ്‌ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചപ്പാത്തിയുണ്ടാക്കാനായി മാവ് തയ്യാറാക്കുന്നതിനായി ആന്‍ഡ്രിയ ആദ്യമെടുക്കുന്നത് ഒരു അവക്കാഡോയാണ്. അവക്കാഡോയുടെ കൂടി ചപ്പാത്തിയ്ക്ക് ആവശ്യമായ മാവും വെള്ളവുമെല്ലാം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുന്നതും കാണാം. ശേഷം ചപ്പാത്തി സാധാരണയുണ്ടാക്കുന്നത് പോലെ തവയില്‍ ചുട്ടെടുക്കുന്നു. നല്ല മയമുള്ള ചപ്പാത്തി റെഡി.

താന്‍ ഇങ്ങനെ ചപ്പാത്തിയുണ്ടാക്കിയാല്‍ വീട്ടിലുള്ളവര്‍ക്ക് ഇഷ്ടപ്പെടുമോയെന്ന് സംശയമായിരുന്നു. എന്നാല്‍ വീട്ടിലുള്ള തന്റെ പരീക്ഷണത്തില്‍ സംതൃപ്തരാണെന്നും ആന്‍ഡ്രിയ പോസ്റ്റില്‍ പറയുന്നുണ്ട്. അവക്കാഡോയുപയോഗിക്കുള്ള ഈ ടിപ്‌സിന് നല്ല പ്രതികരണങ്ങളാണ് ആന്‍ഡ്രിയയ്ക്ക് ലഭിച്ചത്.

ആളുകള്‍ ആന്‍ഡ്രിയയെ അഭിനന്ദിച്ചാണ് കമന്റുകളിട്ടിരിക്കുന്നത്. ചീരയുപയോഗിച്ച് ചപ്പാത്തിയുണ്ടാക്കാവുന്നതാണ്, അവക്കാഡോ ചപ്പാത്തിയെ മുദൃവാക്കുന്നു, പച്ച നിറം ലഭിക്കാന്‍ ചീരയും പിങ്ക് നിറം ലഭിക്കാന്‍ ബീറ്റ്‌റൂട്ട് പ്യൂരിയും ഉപയോഗിച്ചാല് മതിയെന്നുമെല്ലാം കമന്റുകളുണ്ട്.