മലയാളിയുടെ തീന്‍മേശയില്‍ ഒരുദിവസമെത്തുന്നത് 2540.48 ടണ്‍ മീനെന്ന് ഫിഷറീസ് വകുപ്പ്. നമ്മുടെ കടലില്‍നിന്നും ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നുമായി 2048 ടണ്‍ ലഭിക്കുന്നുണ്ട്. ബാക്കി 491.76 ടണ്‍ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് എത്തിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ 2019-'20, 2020-'21 വര്‍ഷങ്ങളില്‍ കടല്‍മത്സ്യബന്ധനത്തില്‍ നിയന്ത്രണം വന്നപ്പോള്‍ ഉത്പാദനക്കണക്കുകളിലും കുറവുണ്ടായി. തുടര്‍ന്നിങ്ങോട്ട് കടല്‍, ഉള്‍നാടന്‍ മത്സ്യലഭ്യത കൂടി. കടല്‍മീന്‍പിടിത്തം പാരമ്യത്തിലാണ്. അതിനാല്‍ത്തന്നെ വര്‍ഷാവര്‍ഷം ഉത്പാദനം കൂടുന്നുണ്ടെങ്കിലും ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിപ്പിക്കാതെ സ്വയംപര്യാപ്തതാലക്ഷ്യം നേടാനാവില്ലെന്നാണ് വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
മീനും ഭക്ഷ്യയോഗ്യമായ മറ്റു ജലജീവികളുടെയും ഉത്പാദനം 2020-'21 വര്‍ഷം 34,987 ടണ്‍ ആയിരുന്നെങ്കില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം അത് 41,175 ടണ്ണില്‍ എത്തി. ഉള്‍നാടന്‍ മത്സ്യസമ്പത്ത് കൂട്ടാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ (കെഎംഎഫ്ആര്‍) നിയമം നടപ്പാക്കിയതിലൂടെ ചെറുമീനുകളെ പിടികൂടുന്നതടക്കമുള്ള അശാസ്ത്രീയ മത്സ്യബന്ധനം നിയന്ത്രിക്കാനായിട്ടുണ്ടെന്നാണ് വകുപ്പിന്റെ അവകാശവാദം.
തീരക്കടലില്‍ കൃത്രിമപാരുകള്‍ നിക്ഷേപിച്ച് മത്സ്യാവാസവ്യവസ്ഥ സൃഷ്ടിച്ച് ഉത്പാദനംകൂട്ടുന്ന പദ്ധതികളും വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. അമൃത് സരോവര്‍ പദ്ധതി ഉപയോഗപ്പെടുത്തി പൊതുകുളങ്ങളില്‍ തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്കും തുടക്കമിട്ടുണ്ട്. മറ്റ് ജലാശയങ്ങളിലും ഇതിനോടകം രണ്ടുകോടിയോളം മത്സ്യ/ചെമ്മീന്‍ വിത്തുകള്‍ നിക്ഷേപിച്ചു.
Content Highlights: keralas fish production volume
Published: 20 Oct 2025, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented