കാഞ്ഞങ്ങാട്: നാനൂറ് രൂപകൊടുത്താൽ മാത്രം കിട്ടിയിരുന്ന മത്തിക്ക് ഇപ്പോൾ ഇരുനൂറ് രൂപ കൊടുത്താൽ മതിയാകും. ട്രോളിങ് നിരോധനം അവസാനിച്ചതോടെ മീൻവില സാധാരണക്കാരുടെ കൈയെത്തും ദൂരത്തായി.
മീൻവരവ് ഗണ്യമായി കൂടിയതാണ് വിലകുറയാൻ ഇടയാക്കിയത്. കിലോക്ക് 300 രൂപയുണ്ടായിരുന്ന അയിലയുടെ വില പകുതിയിലും താഴെയായി. 100 രൂപയാണ് ഇടത്തരം അയിലയ്ക്ക് വില. വലിപ്പം കൂടിയവയ്ക്ക് വില സ്വൽപ്പം കൂടുതൽ നൽകേണ്ടിവരും.
ഹോട്ടൽ ഊൺവിഭവങ്ങളിലെ ആകർഷകങ്ങളായ മീനുകളുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. കിലോക്ക് 650 രൂപയുണ്ടായിരുന്ന ആവോലിയുടെ വില 400-ലേക്ക് കുറഞ്ഞിട്ടുണ്ട്. അയക്കൂറ വില കിലോക്ക് 700 രൂപയാണ്. ഒരുമാസം മുൻപ് അയക്കൂറ വില 1200 രൂപവരെ ഉയർന്നിരുന്നു.
ചെമ്മീൻ (നാരൻ) വില 250-ൽനിന്ന് 150 രൂപയായി കുറഞ്ഞിട്ടുണ്ട്.
600 രൂപവരെ വില ഉയർന്നിരുന്ന സ്രാവിന്റെ വില 450 രൂപയാണ്. കൂന്തൽ (300 രൂപ), കറ്റ്ല വലുത് (150 രൂപ) ചെരു (100 രൂപ),
നങ്ക് (300 രൂപ), വേളൂരി (100 രൂപ) എന്നിവയുടെ വിലയിൽ വലിയ മാറ്റം വന്നിട്ടില്ല.
Content Highlights: Fish prices have significantly decreased following the end of the trawling ban
Published: 14 Aug 2025, 07:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented