വെയ്റ്റ് ലോസെന്നും ഡയറ്റെന്നും ഒരു തവണയെങ്കിലും സമൂഹിക മാധ്യമങ്ങളിൽ ദിവസവും കേൾക്കാത്തവർ വിരളമായിരിക്കും. ഇത്തരത്തിൽ സമൂഹിക മാധ്യമങ്ങളിലെ പുതിയ ഡയറ്റ് ട്രെൻഡാണ് ഫൈബർമാക്സിങ്. ഉപയോക്താക്കൾ നാരുകൾ അധികമടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഈ ട്രെൻ്റ്.
ദഹനം മെച്ചപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനുമാണ് ഈ ഡയറ്റിലൂടെ ലക്ഷ്യമിടുന്നുന്നത്. കൂടാതെ, കുടലിന്റെ ആരോഗ്യത്തിനും ഊന്നൽ നൽകുന്നുണ്ട്. പ്രതിദിനം 25-30 ഗ്രാം നാരുകളടങ്ങിയ ഭക്ഷണം കഴിക്കണമെന്നാണ് ഡയറ്ററി മാർഗനിർദേശങ്ങൾ ശുപാർശ ചെയ്യുന്നത്. എന്നാൽ ഫൈബർമാക്സിങ്ങിൽ ഈ അളവിനപ്പുറം നേടാനാണ് ശുപാർശ ചെയ്യുന്നത്. സപ്ലിമെന്റുകളുടെ സഹായത്തോടെ ലക്ഷ്യത്തിലേക്കെത്താനും പറയുന്നവരുണ്ട്.
ശരീരത്തിന് എന്തുകൊണ്ട് ഫൈബർ ?
ഫൈബര്‍ രണ്ടു തരത്തിലാണുള്ളത്. ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബറുകളുണ്ട്.മലബന്ധം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ക്യാന്‍സര്‍, ടൈപ്പ് -2 പ്രമേഹം തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിന് ഇവയ്ക്ക് വലിയ പങ്കുണ്ട്.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മലബന്ധം, ദഹനക്കുറവ് പോലുള്ള ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കും.നാരുകള്‍ അടങ്ങിയ മിക്ക പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളാലും ഫൈറ്റോകെമിക്കലുകളാലും സമ്പുഷ്ടമാണ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ഫൈബർമാക്സിങ് ഗുണകരമാണോ?
ഫൈബർ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ, ശരീരത്തിന് ആവശ്യമായ ജലാംശം ഇല്ലാതെ അമിതമായി ഫൈബർ കഴിക്കുന്നത് അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. പെട്ടെന്നുള്ള ഫൈബർ വർധനവ് വയറുവീർപ്പ്, ഗ്യാസ്ട്രബിൾ, IBS (ഇറിറ്റബിൾ ബൗവൽ സിൻഡ്രോം) പ്രശ്നങ്ങൾ, മലബന്ധം, പോഷകങ്ങളുടെ ആഗിരണക്കുറവ്, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകാം. ഫൈബറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മറ്റ് പോഷകങ്ങളുടെ അഭാവത്തിന് കാരണമാകാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ശരീരം പൊരുത്തപ്പെടാൻ ഫൈബർ അളവ് പതുക്കെ വർദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ ധാരാളം വെള്ളം ഉറപ്പാക്കുക. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, ഡയറ്റിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് വിദഗ്ധനെ സമീപിക്കുക.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Learn about the Fiber Maxing diet trend
Published: 13 Jul 2025, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented