സാമൂഹികമാധ്യമങ്ങളിൽ പല തരത്തിലുള്ള ഭക്ഷണ പരീക്ഷണങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. വിചിത്രമായ പുത്തൻ പരീക്ഷണങ്ങൾക്ക് ആരാധകരും നിരവധിയാണ്. ചേരുവകളിലെ വൈവിധ്യവും ഇതുവരെ ശ്രദ്ധിക്കപ്പെടാത്ത സാധ്യതകളും കണ്ടെത്തി പരീക്ഷിക്കുന്നതാണ് ഫുഡ് റീലുകളിൽ കാഴ്ചക്കാർക്ക് പ്രിയങ്കരം. കലോറികുറഞ്ഞ ആരോഗ്യപ്രദമായ ഭക്ഷണത്തിനോടാണ് ആളുകൾക്ക് കൂടുതൽ താത്പര്യം. ഇത്തരത്തിൽ ആളുകൾ ഡയറ്റിൽ കൂടുതലായും ഇപ്പോൾ യോഗർട്ട് ഉൾപ്പെടുത്താറുണ്ട്. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നത് യോഗർട്ട് ഉപയോഗിച്ചുള്ള പരീക്ഷണങ്ങളാണ്. അതിൽ കൂടുതൽ പ്രേക്ഷകരും പരീക്ഷിച്ചുനോക്കുന്ന ഒരു പരീക്ഷണമാണ് ഡ്രൈ യോഗർട്ട്.
യോഗര്‍ട്ടിലെ ജലാംശം പൂർണ്ണമായും നീക്കം ചെയ്താണ് ഡ്രൈ യോഗർട്ട് ഉണ്ടാക്കുന്നത്. ഇതിനായി ഒരു പാത്രത്തിൽ സ്ട്രെയിനർ വച്ച് ടിഷ്യൂ പേപ്പറോ പേപ്പർ ടവലോ വിരിച്ച് യോഗർട്ട് ഒഴിക്കുന്നു. അതിന് മുകളിൽ ഭാരമുള്ള എന്തെങ്കിലും വസ്തു വയ്ക്കുന്നു. ശേഷം ഇത് 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതോടെ യോഗര്‍ട്ടിലെ ജലാംശം നഷ്ടപ്പെട്ട് കട്ടിയുള്ള അവസ്ഥയിലേക്ക് മാറുന്നു. എന്നാൽ ഇത് ആരോഗ്യപ്രദമാണോ ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്നതാണോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Dry Yogurt Hits Food Reels
Published: 27 Nov 2024, 07:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented