ബുള്‍സ്‌ഐ ഉണ്ടാക്കാനായി ഒരു കോഴിമുട്ട കൈയിലെടുത്താല്‍ അത് എങ്ങനെയാകും പൊട്ടിക്കുക. ചെരിച്ചുപിടിച്ച മുട്ടയുടെ ഒത്തനടുക്കായി സ്പൂണോ കത്തിയോ ഉപയോഗിച്ച് തട്ടുന്നതാണ് സാധാരണരീതി. അപ്പോള്‍ മഞ്ഞക്കരു പൊട്ടാതെ ഭംഗിയായി പാത്രത്തില്‍വീഴും.

To advertise here,

ചെരിഞ്ഞിരിക്കുമ്പോഴാണ് മുട്ട എളുപ്പത്തില്‍ പൊട്ടുക എന്നാണോ ഇതിനര്‍ഥം. അല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത്, മുട്ട ഈ രീതിയില്‍ തിരശ്ചീനമായി നിലത്തുവീഴുമ്പോള്‍ അത് പൊട്ടാനുള്ള സാധ്യത കുറവാണെന്നാണ് കണ്ടെത്തല്‍. കാരണം അപ്പോള്‍ മുട്ടയുടെ തോടിനകത്ത് വളരെ മൃദുലമായ ചലനമാണുണ്ടാകുന്നത്. 

മുട്ടയുടെ അടിഭാഗത്തിന് ബലം കൂടുതലാണെന്നു കരുതുന്നതുകൊണ്ട് അങ്ങനെയാണ് അവ പെട്ടിക്കുള്ളിലെല്ലാം പാക്ക് ചെയ്യുന്നത്. പക്ഷേ, അതും അത്ര ശരിയല്ലെന്നാണ് പറയുന്നത്. ലംബമായി വീഴുമ്പോള്‍ മുട്ട പെട്ടെന്ന് പൊട്ടിപ്പോവുകയാണുണ്ടായത്. ഇരുനൂറിലധികം മുട്ടകള്‍ നിലത്തിട്ടുനടത്തിയ പരീക്ഷണത്തിലാണ് കണ്ട ത്തല്‍. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകസംഘത്തിന്റെ പഠനം കമ്യൂണിക്കേഷന്‍സ് ഫിസിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.