വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ പണവും എടിഎം കാര്‍ഡും എടുക്കേണ്ട ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ മാറി എല്ലാം ഡിജിറ്റലായിരിക്കുന്നു. പണമിടപാടുകളും ഡിജിറ്റലായതോടെ എല്ലാ കാര്യങ്ങളും ആയാസരഹിതമായി. മൊബൈല്‍ ഫോണ്‍ മാത്രം കൈയ്യില്‍ കരുതിയാല്‍ മതിയെന്ന് സ്ഥിതിയായി. 

To advertise here,

സൂപ്പര്‍ മാര്‍ക്കറ്റ് മുതല്‍ നാട്ടിന്‍പുറത്തെ പലചരക്ക് കടയില്‍ വരെ എല്ലായിടപാടുകളും ഡിജിറ്റലായി നടത്താനുള്ള സൗകര്യം ഉപഭോക്താവിന് നല്‍കുന്നുണ്ട്. വഴിയോരകച്ചവടക്കാര്‍ വരെ വളരെ എളുപ്പത്തില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറിയിരിക്കുന്നു. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ ട്വിറ്റിറില്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. 

ആര്‍.കെ.മിശ്രയെന്ന ട്വിറ്റര്‍ ഉപഭോക്താവ് രാവിലെ വ്യായാമത്തിനായി ഇറങ്ങിയപ്പോള്‍ കരിക്ക് വാങ്ങിയപ്പോള്‍ ഉണ്ടായ അനുഭവമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ക്യൂര്‍ കോഡുപയോഗിച്ചാണ് കരിക്ക് വില്‍പ്പനക്കാരന്‍ വില്‍പ്പന നടത്തുന്നത്. ഇന്ത്യ ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ വളരുന്നു എന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.

സമൂഹത്തിന്റെ എല്ലാത്തട്ടിലേയ്ക്കും സാങ്കേതിക വിദ്യ എത്തുന്നതിന്റെ തെളിവാണത്. ക്യൂ ആര്‍ കോഡ് വെച്ച് കരിക്ക് വില്‍ക്കുന്നയാളിന്റെ ചിത്രം സഹിതമാണ് അദ്ദേഹം പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. വില്‍പ്പനക്കാരനില്‍ നിന്നും കരിക്ക് വാങ്ങുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന് താഴെ നിരവധി കമന്റുമായാണ് ആളുകളെത്തിയിരിക്കുന്നത്. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകള്‍ വന്നിട്ടുണ്ട്.