
കണ്ണൂർ: ക്രിസ്മസ് രുചിയെന്നാൽ കേക്കും പുഡ്ഡിങ്ങും വൈനും മാത്രമല്ല, മട്ടനും ചിക്കനും മീനും പോർക്കും ബീഫും തുടങ്ങി വൈവിധ്യമാർന്ന ഇറച്ചിവിഭവങ്ങളും അപ്പങ്ങളുമെല്ലാം കൂടിയാണ്. ക്രൈസ്തവകുടുംബങ്ങളിൽ തിരുപ്പിറവിയോടനുബന്ധിച്ചുള്ള 'നോമ്പ്‌വീടൽ' 'കൊതിയൂറും രുചികളിലാണ് മിക്കവാറും അവസാനിക്കുക. പാതിരാ കുർബാനയ്ക്കുശേഷം വീടുകളിലേക്കെത്തുന്നവർക്ക് വയറുമാത്രമല്ല, മനസ്സും നിറയണം എന്ന തരത്തിലാണ് എല്ലായിടത്തും വിഭവങ്ങൾ ഒരുങ്ങുക.
വീടുകളിൽ മാത്രമല്ല, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ക്രിസ്മസ് അടുക്കുന്തോറും തിരക്കേറുകയാണ്. വീടുകളിൽ പാചകംചെയ്യാതെ ഹോട്ടലുകളിൽ തയ്യാറാക്കുന്ന ക്രിസ്മസ് വിഭവങ്ങൾക്കും ആവശ്യക്കാരേറെയാണ്. ക്രിസ്മസിന് വേണ്ട ഇറച്ചിയും മറ്റും വൃത്തിയാക്കി ആവശ്യാനുസരണം കട്ട് ചെയ്ത് വീടുകളിലെത്തിക്കാനും ഇപ്പോൾ സൗകര്യമുണ്ട്. ക്രിസ്മസ് അടുത്തെത്തിയപ്പോൾ ഭക്ഷണപ്രിയരെ ആകർഷിക്കാനായി ഫുഡ് ഡെലിവറി ആപ്പുകളും വമ്പൻ ഓഫറുകളുമായി തയ്യാറായിട്ടുണ്ട്. 40 മുതൽ 60 ശതമാനംവരെ കിഴിവാണ് 'ക്രിസ്മസ് പാർട്ടി' എന്ന പേരിൽ ഇത്തരം ആപ്പുകൾ നൽകുന്നത്. പാചകപ്രേമികളെയും ഭക്ഷണപ്രിയരെയും ആകർഷിക്കാനായി പാചകമത്സരങ്ങളും പലയിടങ്ങളിലും അര ങ്ങേറുന്നുണ്ട്.
ഹോട്ടലുകൾ മാത്രമല്ല, ഹോം ബേക്കിങ് സംരംഭകരും ആവശ്യക്കാർക്കായി ക്രിസ്മസ് വിഭവങ്ങൾ പാകംചെയ്യുന്നുണ്ട്. കാലാകാലങ്ങളായി നാവിൽ രുചിമേളം തീർക്കുന്ന ഡക്ക് മപ്പാസ്, പോർക്ക് വിന്താലു, കാട ഫ്രൈ, കൂന്തൽ ഫ്രൈ, കപ്പ, സ്റ്റ്യൂ, വട്ടയപ്പം, കട്‌ലറ്റ്, ബീഫ് റോസ്റ്റ്, ബേക്ക്ഡ് ക്രാബ്, ഫുൾ റോസ്റ്റ് ചിക്കൻ തുടങ്ങിയവയും ന്യൂജെൻ രുചികളും പുത്തൻ പരീക്ഷണങ്ങളും ഇത്തരം അടുക്കളകളിൽ പാകമാകുന്നുണ്ട്. ഏതൊക്കെ വിഭവങ്ങൾ വന്നുപോയാലും ക്രിസ്മസ് രുചിയെന്നാൽ നാവിൻതുമ്പിൽ ആദ്യമെത്തുക വട്ടയപ്പം തന്നെയാണെന്ന് ഹോം ബേക്കിങ് സംരംഭകർ പറയുന്നു. കൂടുതൽ ആവശ്യക്കാരുള്ളത് വട്ടയപ്പത്തിനാണ്. പാലപ്പത്തിനും ഇഷ്ടക്കാർ ഒരുപാടുണ്ട്. രുചികളിലെ മറ്റൊരു മുൻപൻ കട്‌ലറ്റാണ്.
Content Highlights: christmas special food items, food
Published: 24 Dec 2022, 09:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented