ന്നാം തിയ്യതി മധുരം കഴിക്കണമെന്ന് പറയുന്നതുപോലെ കേക്കില്ലാത്ത പിറന്നാള്‍ ആഘോഷത്തെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല. വാനിലാ കേക്കും ചോക്ലേറ്റ് കേക്കും വിപണി കീഴടക്കിയിരുന്ന കാലമൊക്കെ മാറി. ഇപ്പോള്‍ വ്യത്യസ്ത ആശയത്തിലും ആകൃതിയിലുമുള്ള കേക്കുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. പിറന്നാളുള്ള വ്യക്തിയുടെ താത്പര്യത്തിനും ഇഷ്ടത്തിനും അനുസരിച്ചുള്ള കേക്കുകളാണ് പ്രിയപ്പെട്ടവര്‍ സര്‍പ്രൈസ് ആയി സമ്മാനിക്കുന്നത്. 

To advertise here,

ഇത്തരത്തില്‍ ഭര്‍ത്താവിന്റെ പിറന്നാളിന് സര്‍പ്രൈസ് നല്‍കാന്‍ യുവതിയുണ്ടാക്കിയ കേക്കാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭര്‍ത്താവിന്റെ പ്രിയപ്പെട്ട ഭക്ഷണമായ ബിരിയാണി കൊണ്ടുള്ള കേക്കാണ് യുവതി സമ്മാനിച്ചത്. ഡിജിറ്റല്‍ ക്രിയേറ്ററും ബെംഗളൂരു സ്വദേശിയുമായ ശര്‍മിള എന്ന യുവതിയാണ് തന്റെ ഭര്‍ത്താവിന് സമ്മാനിച്ച 'ബിരിയാണി കേക്ക്' വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

ചിക്കന്‍ പീസുകളും പുഴുങ്ങിയ മുട്ടയുമാണ് കേക്ക് രൂപത്തിലുള്ള ബിരിയാണിയുടെ ടോപ്പിങ്്. 'ഭര്‍ത്താവിന് കേക്കിനേക്കാളേറെ പ്രിയം ബിരിയാണിയോടാകുമ്പോള്‍' എന്ന ക്യാപ്ഷനും വീഡിയോലുണ്ട്. 33 ലക്ഷംപേര്‍ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. 

കേക്ക് എവിടെ നിന്നാണ് വാങ്ങിയതെന്ന കമ്മന്റിന് താന്‍ തന്നെയാണ് കേക്ക് ഉണ്ടാക്കിയതെന്നും അടുത്ത വീഡിയോയില്‍ റെസിപ്പി പങ്കുവെക്കാമെന്നും യുവതി പറയുന്നുണ്ട്. ബിരിയാണിയുടെ ഗ്രേവി കേക്കിന്റെ പുറത്തുകൂടെ ഒഴിച്ചിരുന്നെങ്കില്‍ 'പുള്‍ അപ് കേക്ക്' ആക്കാമായിരുന്നെന്നും കമന്റുകളുണ്ട്. പപ്പായ മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ഏപ്രിലില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.