ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ടീമിന്റെ ബിരിയാണിച്ചര്‍ച്ചയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ താരങ്ങളുടെ 'ബിരിയാണി റിവ്യൂ' വീഡിയോ ഐ.സി.സി.യാണി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 'ബിരിയാണികളുടെ പോരാട്ടം' എന്നു തലവാചകം നല്‍കി വീഡിയോയില്‍ ക്രിക്കറ്റ് താരങ്ങള്‍ ഹൈദരാബാദ് ബിരിയാണിയും കറാച്ചി ബിരിയാണിയും തമ്മിലുള്ള താരതമ്യം ചെയ്യുന്നതും കാണാം.
പത്തില്‍ എട്ടു പോയിന്റ് ഹൈദരാബാദി ബിരിയാണിയ്ക്ക് കൊടുത്താമെന്നാണ് ബാബര്‍ അസം പറയുന്നത്. മികച്ച ബിരിയാണി ഹൈദരാബാദി ബിരിയാണിയെന്ന് ഹസന്‍ അലിയും പ്രകീര്‍ത്തിക്കുന്നത് വീഡിയോയില്‍ കാണാം. ഇമാം ഉള്‍ ഹഖിന്റെ അഭിപ്രായത്തില്‍ രണ്ടു ബിരിയാണിയും ഒരുപോലെ മികച്ചതാണ്.
ടീമിന്റെ ഹൈദരാബാദിലെ ഭക്ഷണമെനുവും പുറത്തുവന്നിരുന്നു. ഹൈദരാബാദ് ബിരിയാണി ഉള്‍പ്പെടെ ഇന്ത്യയിലെ ഭക്ഷണവൈവിധ്യങ്ങള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ ആസ്വദിക്കുന്നുണ്ട്. ഗ്രില്‍ഡ് ലാമ്പ് ചോപ്സ്, മട്ടന്‍ കറി, ബട്ടര്‍ ചിക്കന്‍, ഗ്രില്‍ഡ് ഫിഷ് തുടങ്ങിയവയും മെനുവിലുണ്ട്. കൂടാതെ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണക്രമത്തിന്റെ ഭാഗമായി ആവിയില്‍ വേവിച്ച ബസുമതി അരിയും വെജ് പുലാവും പ്രത്യേകം ക്രിക്കറ്റ് ടീമംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ രസകരമായ വീഡിയോ കുറഞ്ഞ സമയത്തിലാണ് ആരാധകര്‍ ഏറ്റെടുത്തത്. രണ്ടാം സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയോട് 14 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസീലന്‍ഡ് അഞ്ചു വിക്കറ്റിനു പാക്കിസ്ഥാനെ പരാജയപ്പെടുത്തി. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയിട്ടുണ്ട്. ഹൈദരാബാദി ബിരിയാണി തന്നെയാണ് മികച്ചത്, ഇത് ക്രിക്കറ്റ് പേജോ ഫുഡ് പേജോ, ബിരിയാണി എന്തായാലും കിട്ടിയാല്‍ മതി തുടങ്ങി നിരവധി കമന്റുകളാണുള്ളത്.
Content Highlights: Hyderabadi Biryani,Pakistan cricket team , Babar Azam,Karachi Biryani ,imam-ul-haq,harif rouf.
Published: 04 Oct 2023, 05:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented