സോഷ്യല്‍മീഡിയയില്‍ സജീവമായ ചലച്ചിത്രതാരമാണ് അനുസിത്താര. വീട്ടിലേയും തന്റേയും വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും യൂട്യൂബ് ചാനലിലൂടേയും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വീട്ടില്‍ ഉപ്പിലിട്ട മാങ്ങയും ചാമ്പയ്ക്കയും കഴിക്കുന്ന തന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. 

To advertise here,

മാങ്ങയും ചാമ്പയ്ക്കയും ഉപ്പിലിട്ടു വെച്ച രണ്ട് കുപ്പികള്‍ക്കരികില്‍ ഇരുന്ന് അവ കൈയിലെടുത്ത് നുണയുന്ന അനുസിതാരയുടെ വീഡിയോയ്ക്ക് നിരവധിപേരാണ് കമന്റുകളുമായെത്തിയത്. ഇതില്‍ ശ്രിന്ദ, ശിവദ, തുടങ്ങിയവരും ഉള്‍പ്പെടുന്നു. കൊതിപ്പിക്കല്ലേ എന്നും ആളുകളോടൊക്കെ ഇത്രയും വൈരാഗ്യമൊക്കെ കാണിക്കാവോ എന്നും തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചത്.

ഉപ്പിലിട്ട വിഭവങ്ങള്‍ കാണുമ്പോള്‍ തന്നെ വായില്‍ കൊതിയൂറുന്നവരാണ് മിക്കവരും. പലര്‍ക്കും അവ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളാണ്. കേരളത്തില്‍ സുലഭമായ മാങ്ങ, അമ്പഴങ്ങ, നെല്ലിക്ക, പപ്പായ എന്നിവയും കാരറ്റ്, കക്കരി, പൈനാപ്പിള്‍, റൂബിക്ക, ഒലീവ്, വാഴപ്പിണ്ടി തുടങ്ങിയവയെല്ലാം വീടുകളിലും കടകളിലും ഉപ്പിലിട്ട് വെച്ച് കഴിക്കാറുണ്ട്.