എന്നും ബദാം കുതിര്‍ത്ത് കഴിക്കുന്നവരാണോ? ബദാമിന്റെ തൊലി കളഞ്ഞാണോ നിങ്ങള്‍ കഴിക്കാറുള്ളത്? ബദാംതൊലി ഒഴിവാക്കേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എല്ലാദിവസവും കഴിക്കാവുന്ന ഭക്ഷണമാണ് ബദാം. നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാമാണ് ബദാം സ്വാധീനിക്കുന്നതെന്ന് പരിശോധിക്കാം.
രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു
ബദാമില്‍ മഗ്നീഷ്യം ധാരാളമടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് നല്ലതാണ്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. എന്നും ബദാം കഴിക്കുന്നത് രക്തചംക്രമണം സുഖമമാക്കുകയും ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയാന്‍ സഹായിക്കുന്നു
ബദാമില്‍ കാര്‍ബോ ഹൈഡ്രേറ്റ് കുറവും പ്രോട്ടീന്‍, ഫൈബര്‍ എന്നിവ കൂടുതലുമാണ്. അതുകൊണ്ടുതന്നെ ബദാം കഴിച്ചാല്‍ ദീര്‍ഘനേരം വിശപ്പ് അനുഭവപ്പെടില്ല. ഇത് അനിയന്ത്രിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത തടയുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ബദാം കഴിക്കുന്നത് വയറ്റിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നതിനാല്‍ അത് കുടലിനെ പോഷിപ്പിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തും.
ബദാമിന്റെ തൊലി പോഷകമാകുന്നതെങ്ങനെ?
ബദാം തൊലി വെറുമൊരു ആവരണം മാത്രമല്ല അതിന് ചില ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ തൊലിയില്‍ പോളിഫിനോല്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇന്ഫ്‌ളമേഷനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു തരം ആന്റിഓക്സിഡന്റാണ്. ചര്‍മം, കണ്ണുകള്‍, രോഗപ്രതിരോധശേഷി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിന്‍ ഇ, ദഹനത്തെ സഹായിക്കുകയും കുടലിലെ നല്ല ബാക്ടീരിയകളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്ന ഫൈബറുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബദാമിന്റെ തൊലി കളയുമ്പോള്‍ ഒട്ടേറെ നല്ല ഗുണങ്ങള്‍ നഷ്ടപ്പെടുന്നു.
ബദാമിന്റെ തൊലി കളയാതെ കഴിച്ചാല്‍ അത് ദഹിക്കാന്‍ പ്രയാസമാണെന്നാണ് പൊതുവെ ആളുകള്‍ കരുതുന്നത്. അതിനാലാണ് തൊലി കളഞ്ഞ് ആളുകള്‍ ബദാം കഴിക്കുന്നത്. എന്നാല്‍ ബദാം തൊലിയോടെ കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയാണ് ചെയ്യുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രായമായവര്‍ക്കും കുട്ടികള്‍ക്കും തൊലിയോടുകൂടിയ ബദാം കഴിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. സൗകര്യമനുസരിച്ച് ബദാം ചെറുതാക്കിയോ അരച്ചോ കുറുക്കിയോ അവര്‍ക്ക് നല്‍കാവുന്നതാണ്.
ബദാം ദിവസവും എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കുന്നതാണ് നല്ലത്. ഇത് അവയുടെ ഘടനയെ മൃദുവാക്കുന്നു. ബദാം കുതിര്‍ക്കുന്നത് ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാനും കാത്സ്യം, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളുടെ ലഭ്യത കൂട്ടാനും നല്ലതാണ്. കുതിര്‍ത്ത ബദാം മൃദുവായതിനാല്‍ ചവയ്ക്കാന്‍ എളുപ്പമാണ്. ദന്തസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരും കുട്ടികളും ബദാം കുതിര്‍ത്ത് കഴിക്കുന്നതാണ് നല്ലത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Health Benefits of Almonds: Eat With or Without Skin?
Published: 09 Jul 2025, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented