
സൗത്ത് ഇന്ത്യന്‍ പ്ലാറ്റര്‍| ഫോട്ടോ: airindia
ന്യൂഡൽഹി: അന്താരാഷ്ട്ര-ആഭ്യന്തര വിമാനസർവീസുകളിൽ പുതുക്കിയ മെനു അവതരിപ്പിച്ച് എയർ ഇന്ത്യ. ഇന്ത്യൻരുചികളും അന്താരാഷ്ട്രവിഭവങ്ങളും സമന്വയിപ്പിച്ചുള്ളതാണ് ഈ മെനു. ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി തുടങ്ങിയ എല്ലാക്ലാസുകൾക്കും പ്രത്യേകം ഓപ്ഷനുകളുണ്ടാകും. ഡൽഹിയിൽ നിന്ന് ലണ്ടൻ (ഹീത്രോ), ന്യൂയോർക്ക്, മെൽബൺ, സിഡ്‌നി, ടൊറാൻഡോ, ദുബായ് എന്നീ റൂട്ടിലേക്കും മുംബൈയിൽനിന്നും ബെംഗളൂരുവിൽനിന്നും സാൻഫ്രാൻസിസ്കോ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളിൽ ഇതിനോടകം നടപ്പാക്കി.
ഫസ്റ്റ്/ബിസിനസ് ക്ലാസിലുള്ളവർക്ക് വെജ് താലിയിൽ ആവധി അൻജീർ പസന്ദ, നോൺ വെജ് താലിയിൽ ചിക്കൻ മസാല, സൗത്ത് ഇന്ത്യൻ പ്ലാറ്റർ എന്നിവ ലഭിക്കും. പ്രീമിയം ഇക്കണോമി ക്ലാസിലുള്ളവർക്ക് രാജസ്ഥാനി ബേസൻ ചില്ല, മലബാറി ചിക്കൻകറി, മലായ് പാലക് കോഫ്ത എന്നിവയും കഴിക്കാൻകിട്ടും. ഇതുകൂടാതെ ജാപ്പനീസ്, കൊറിയൻ, യൂറോപ്യൻ, പശ്ചിമേഷ്യൻ ഫ്യൂഷൻ തുടങ്ങിയ പല അന്താരാഷ്ട്രവിഭവങ്ങളും ലഭിക്കും. ജെൻസീകൾക്കിഷ്ടപ്പെടുന്ന വിഭവങ്ങളും പ്രത്യേക ഡയറ്റ് ഓപ്ഷനുകൾ ഉൾപ്പെടുത്തി 18-ലധികം സ്പെഷ്യൽ മീലുകളും എയർ ഇന്ത്യ നൽകുമെന്ന് അധികൃതർ അറിയിച്ചു. ചുരുക്കംചില അന്താരാഷ്ട്ര എയർലൈനുകളിലേ ഇത്തരം ഡയറ്റ് ഓപ്ഷനുള്ളൂ. ഷെഫ് സന്ദീപ് കൽറയാണ് പുതിയ മെനു രൂപകൽപ്പന ചെയ്തത്.
18-ൽ കൂടുതൽ സ്പെഷ്യൽ മീൽ ഓപ്ഷനുകൾ
വീഗൻ, ഗ്ലൂട്ടൻ-ഫ്രീ തുടങ്ങിയ ഡയറ്ററി ആവശ്യങ്ങൾക്കനുസരിച്ച് പ്രത്യേക മെനു എയർ ഇന്ത്യ ആപ്പിലൂടെ മുൻകൂട്ടി തിരഞ്ഞെടുക്കാം. അലർജിയുള്ളവർക്കായി പ്രത്യേക വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടാകും. പ്രാദേശികവും സീസണൽ ഉൽപ്പന്നങ്ങളും കൂടുതൽ ഉപയോഗിക്കുക.
Content Highlights: Air India introduces a revamped menu blending Indian tastes with international cuisine across all classes. Discover unique dishes on select routes.
Published: 21 Nov 2025, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented