പല ട്രെൻ്റുകൾക്കുമൊപ്പം ആരോഗ്യ രംഗത്തും, പ്രത്യേകിച്ച് ഡയറ്റിൻ്റെയും പോഷകാഹാരങ്ങളുടേയും കാര്യത്തിൽ പല ട്രെൻ്റുകളും ഹിറ്റാകാറുണ്ട്. ആരോഗ്യം മെച്ചപ്പെടുത്തുന്നത് മികച്ച കാര്യമാണെങ്കിലും ഓരോരുത്തർക്കും വേണ്ടതെന്തെന്ന് തിരിച്ചറിയാത്ത ട്രെൻ്റിനൊപ്പം പോകുന്നവരും ഏറെയാണ്. ഇത്തരത്തിൽ 2026-ൽ ആരോഗ്യ രംഗത്ത് ചർച്ചയാകാൻ സാധ്യതയുള്ളവ പ്രവചിക്കുകയാണ് സെലിബ്രിറ്റി നൂട്രീഷനിസ്റ്റായ രുജുത ദിവേകർ.
വരും വർഷം ആരോഗ്യകരമായ ചില ശീലങ്ങൾ വർധിക്കുമെന്നും എന്നാൽ ചില പുതിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ശരീരഭാരം കുറയ്ക്കാനുള്ള ഗുളികകൾ: ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം വർധിക്കുമെങ്കിലും 2026-ഓടെ ഇതിൽ ഒരു വലിയ മാറ്റമുണ്ടാകുമെന്ന് പോസ്റ്റിൽ പറയുന്നു. ഈ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പേശികളുടെ അളവിലുൾപ്പടെ പാർശ്വഫലങ്ങൾ അനുഭവപ്പെടുന്നതിനാൽ, ആദ്യഘട്ടത്തിൽ ഇവ ഉപയോഗിച്ചു തുടങ്ങിയവർ ഇത് ഉപേക്ഷിക്കാൻ തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
പ്രോട്ടീൻ ഭ്രമം കുറഞ്ഞേക്കാം: കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ടുവരുന്ന അമിതമായ പ്രോട്ടീൻ ഉപഭോഗം 2026-ഓടെ കുറഞ്ഞു തുടങ്ങിയേക്കാം. ആവശ്യത്തിലധികം പ്രോട്ടീൻ കഴിക്കുന്നത് ഉപഭോക്താക്കൾക്ക് കാര്യമായ ഗുണം ചെയ്യുന്നില്ലെന്നും ഇത് പ്രധാനമായും സപ്ലിമെന്റ് വിൽക്കുന്നവരുടെ താല്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.
മദ്യപാനത്തിൽ ഉണ്ടായ കുറവ്: ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിക്കുന്നതിനനുസരിച്ച് ആഗോളതലത്തിൽ മദ്യപാനം കുറയുമെന്ന് രുജുത നിരീക്ഷിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇതിനോടകം പ്രകടമായ ഈ മാറ്റം ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളും വരും വർഷങ്ങളിൽ പിന്തുടരുമെന്നും പോസ്റ്റിൽ കുറിക്കുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ട്രെൻ്റാകുന്ന ഡയറ്റുകൾ പിന്തുടരുന്നതിനു മുമ്പ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കൃത്യമായി തേടേണ്ടതുണ്ട്.
Content Highlights: Discover Rujuta Diwekar`s expert predictions for 2026 health and diet trends.
Published: 01 Jan 2026, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented