ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തേന്‍.  ഭക്ഷണത്തിലും മരുന്നിലും സൗന്ദര്യവര്‍ധകവസ്തുക്കളിലുമെല്ലാം തേന്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. പല തരത്തിലുള്ള തേന്‍ വിപണിയില്‍ ലഭ്യമാണ്.  ഗുണനിലവാരം അനുസരിച്ചാണ് അതിന്റെ വില നിര്‍ണയിക്കുന്നത്. അതെടുക്കുന്ന സ്ഥലം,വൈവിധ്യം എന്നിവയും വില നിശ്ചയിക്കുന്നതില്‍ പങ്കുവഹിക്കുന്നു. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുമെങ്കിലും ലോകത്തിലെ ഏറ്റവും വിലയേറിയ തേനിന് കിലോഗ്രാമിന് ഒന്‍പത് ലക്ഷം രൂപയാണ് വില വരുന്നത്. 

To advertise here,

ഒന്‍പത് ലക്ഷം രൂപയുടെ തേന്‍ സാധാരണമായി കിട്ടുന്ന ഒന്നല്ല. തുര്‍ക്കിയിലെ കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള 'എല്‍വിഷ് ഹണി' ആണിത്. പ്രത്യേകമായ സുഗന്ധത്തിനും പരിശുദ്ധിക്കും പേരുകേട്ട തേനാണിത്. അന്താരാഷ്ട്രതലത്തില്‍ കിട്ടുന്ന ഏറ്റവും മികച്ച തേനാണ് എല്‍വിഷ് ഹണി.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇത് ലഭിക്കുന്നത്.  ഈ തേന്‍ തുര്‍ക്കിയിലെ ആര്‍ട്വിന്‍ സിറ്റിയില്‍ 1800 മീറ്റര്‍ താഴ്ചയുള്ള ഒരു ഗുഹയില്‍ നിന്നാണ് കിട്ടുന്നത്. 'ഹൗ തിങ്‌സ് വര്‍ക്ക്'  എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ തേനിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടക്കുന്നത്. ലോകത്തെ എല്‍വിഷ് ഹണിയ്ക്ക് നിരവധി ആവശ്യക്കാരാണുള്ളത്. 

''തേനീച്ചക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു മനുഷ്യന്‍ തേന്‍ വേര്‍തിരിച്ചെടുക്കുന്നതാണ് വീഡിയോയിലുള്ളത്.തേനീച്ചകള്‍ അയാളെ പൊതിയുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. കാണുമ്പോള്‍ പേടിപ്പെടുത്തുന്ന ഈ വീഡിയോയില്‍ നിന്നും തന്നെ എന്തുകൊണ്ടാണ് ഈ തേനിന് ഇത്ര വില വരുന്നതെന്ന് മനസിലാകും. അത്രയധികം വെല്ലുവിളികള്‍ക്കിടയിലൂടെയാണ് അയാള്‍ വിജയകരമായി തേന്‍ ശേഖരിക്കുകയും തന്റെ ഒപ്പമുള്ളവര്‍ക്ക് കൈമാറുകയും ചെയ്യുന്നത്.

വളരെ വേഗത്തിലാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയത്. ജീവന്‍ പോലും പണയം വെച്ചുള്ള ഒരു മനുഷ്യന്റെ സാഹസികതയാണ് ഈ വീഡിയോയിലൂടെ കാണുന്നത്. സുരക്ഷാമുന്‍കരുതലെടുത്തിട്ടുണ്ടെങ്കിലും വീഡിയോ പേടിപ്പെടുത്തുന്നതാണ്.

'എല്‍വിഷ് ഹണി' ഉത്പാദിപ്പിക്കുന്ന കമ്പനി, ഈ തേനിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ വളരെയേറെ ശ്രദ്ധ കൊടുക്കുന്നുണ്ട്. നഗരത്തില്‍ നിന്നും ദൂരെമാറ വനഗുഹയ്ക്കുള്ളിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത് ടര്‍ക്കിഷ് ഫുഡ് ഇന്‍സ്റ്റിറ്റ്യൂട്ട് തേന്‍ വിപണിയില്‍ എത്തുന്നതിനുമുമ്പ് അതിന്റെ ഗുണനിലവാരം വിലയിരുത്തുന്നുണ്ട്. ശേഷമാണ് ഇത്ര വലിയ വിലയോട് കൂടി തേന്‍ വിപണിയിലെത്തുന്നത്.