സൗന്ദര്യത്തിനും ഫിറ്റ്‌നസിന് പ്രാധാന്യം കൊടുത്താണ് സെലിബ്രിറ്റികളും സിനിമാതാരങ്ങളും തങ്ങളുടെ ഡയറ്റും ഭക്ഷണശീലങ്ങളുമെല്ലാം ക്രമീകരിക്കുന്നത്. തങ്ങളുടെ ഡയറ്റിനെക്കുറിച്ചും ഇഷ്ടഭക്ഷണങ്ങളെക്കുറിച്ചും അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെക്കുന്നത് പതിവാണ്.
ആരാധകരുടെ പ്രിയങ്കരനായ ഷാരൂഖ് ഖാന്‍ തന്റെ ഡയറ്റിനെക്കുറിച്ചു പങ്കുവെച്ച കാര്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒണ്‍ലി മൈ ഹെല്‍ത്ത് എന്ന ബ്ലോഗിങ് അക്കൗണ്ടാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഷാരൂഖിന്റെ വീഡിയോ പങ്കുവച്ചിരുന്നത്. സെലിബ്രിറ്റികളുടെ കണ്ടും കേട്ടും ശീലിച്ച ഭക്ഷണശീലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് കിംഗ് ഖാന്റെ ഡയറ്റ്.
സാധാരണ ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്നും ദിവസത്തില്‍ അത് രണ്ടു തവണ മാത്രമെന്നും അദ്ദേഹം പറയുന്നത് വീഡിയോയില്‍ കാണാം. ഉച്ചഭക്ഷണവും രാത്രിഭക്ഷണവുമാണിതെന്നും ഇടയ്ക്ക് ഒന്നും തന്നെ കഴിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. മുളപ്പിച്ച പയറുകള്‍, ഗ്രില്‍ഡ് ചിക്കന്‍, ബ്രോക്കോളി, ചിലപ്പോള്‍ കുറച്ച് പരിപ്പ് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. തന്റെ ഭക്ഷണശീലത്തിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ശരീരത്തിന്റെ ജലാംശം നിലനിര്‍ക്കാന്‍ ധാരാളം വെള്ളവും ഇളനീരുമെല്ലാം കുടിക്കുന്നതിനെക്കുറിച്ചും അതില്‍ പരാമര്‍ശമുണ്ട്.
വീഡിയോയ്ക്ക് താഴെ കമന്റുമായി ധാരാളം പേരാണ് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പുകവലിയെക്കുറിച്ചും കോഫി കുടിക്കുന്ന ശീലത്തെക്കുറിച്ചുമെല്ലാം ആളുകള്‍ ചോദ്യങ്ങള്‍ ആരായുന്നതും കമന്റില്‍ കാണാം. ഭക്ഷണശീലം ഇങ്ങനെയായിട്ടും എങ്ങനെയാണ് ഇത്രയും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.
Content Highlights: Shah Rukh Khan,diet plan,king khan,food,grilled chicken,broccoli
Published: 04 Oct 2023, 09:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented