ട്രെയിനില്‍ കിട്ടുന്ന ഭക്ഷണത്തെക്കുറിച്ച് പരാതികള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. ഇക്കുറി വന്ദേ ഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തെ കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഫോട്ടോ സഹിതം ട്വിറ്ററില്‍ ഉന്നയിച്ച പരാതിക്ക് മറുപടിയുമായി താമസിയാതെ ഐ.ആര്‍.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍) മറുപടിയും നല്‍കി. തങ്ങള്‍ ഗുണമേന്മയുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതെന്നുമാാണ് കമന്റിലൂടെ വ്യക്തമാക്കിയത്. പരാതി ഉന്നയിച്ചയാളുടെ പി.എന്‍.ആര്‍ നമ്പറും മൊബൈല്‍ നമ്പറും മെസേജായി അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
വന്ദേ ഭാരതിന്റെ തുടക്കകാലത്ത് കിട്ടിയിരുന്ന ഭക്ഷണത്തിന്റെ ഫോട്ടോയും നിലവില്‍ കിട്ടിയ ഭക്ഷണത്തിന്റെ ഫോട്ടോയുമാണ് ഹിമാന്‍ഷു മുഖര്‍ജി ട്വിറ്ററിലൂടെ പങ്കുവെച്ചത്. കഴിച്ചുനോക്കുമ്പോഴും രുചിയിലെ വ്യത്യാസം പ്രകടമാണെന്ന് ഇദ്ദേഹം പറയുന്നു. നിലവില്‍ ലഭിക്കുന്ന ഭക്ഷണമായി റൈസും ദാല്‍ കറിയുമാണ് ഫോട്ടോയില്‍ കാണുന്നത്.
തുടക്കകാലത്തെ ഭക്ഷണം ഫോട്ടോയില്‍ കാണുന്നതനുസരിച്ച റൈസും ദാലും റോട്ടിയും പച്ചക്കറിയും സ്വീറ്റും നല്ല രീതിയില്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ഇന്ത്യന്‍ റെയില്‍വേയെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ് ചെയ്തത്. ചുരുങ്ങിയ സമയത്തിനകം തന്നെ ട്വീറ്റ് വലിയ രീതിയില്‍ പ്രചരിക്കുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്തു. ഒട്ടേറെപ്പേര്‍ റെയില്‍വേ ഭക്ഷണത്തിനെതിരെയുള്ള പരാതി ട്വീറ്റിന് താഴെ പങ്കുവെച്ചിട്ടുണ്ട്. പലരും റെയില്‍വേ മന്ത്രിയെയും ഇതില്‍ ടാഗ് ചെയ്യുന്നുണ്ട്. എത്ര പരാതിപ്പെട്ടാലും ഇതിലൊന്നും നടപടിയുണ്ടാകാന്‍ പോകുന്നില്ലെന്ന നിരാശ പങ്കുവയ്ക്കുന്നവരും കമന്റുമായി രംഗത്തെത്തി.
Content Highlights: food,train,Vande Bharat Express,indian Railways, Quality Food
Published: 07 Jul 2023, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented