ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡില്‍ പാനിപൂരിയ്ക്കുള്ള മേല്‍ക്കോയ്മ ചെറുതല്ല. അത്രമേല്‍ പ്രിയപ്പെട്ടതാണ് ഇന്ത്യക്കാര്‍ക്ക് ഈ ലഘുഭക്ഷണം. ഈ പാനിപൂരി പ്രിയം ആഘോഷമാക്കിയിരിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍.
പാനിപൂരിയെ ഡൂഡില്‍ ഗെയിമാക്കിയാണ് ഇന്ത്യന്‍ ഭക്ഷണത്തെ ഗൂഗിള്‍ ആദരിച്ചത്. ലോകോത്തര വിപണിയില്‍ വരെ പാനിപൂരിക്ക് വലിയ ഡിമാന്റുണ്ട്. പരുപരുത്ത ഷെല്ലില്‍ ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ് തുടങ്ങിയവയും മസാലയും ചേര്‍ത്ത് വിവിധ രുചിഭേദങ്ങളില്‍ ഇത് ലഭ്യമാണ്.
വ്യത്യസ്തയുള്ള പാനിപൂരി വിളമ്പി ലോക റെക്കോര്‍ഡിലും ഒരു ഇന്ത്യന്‍ റെസ്റ്റോറന്റ് ഇടം പിടിച്ചിരുന്നു. 2015-ല്‍ മധ്യപ്രദേശിലെ റസ്റ്റോറന്റില്‍ 51 തരത്തിലുള്ള പാനിപൂരി വിഭവങ്ങള്‍ വിളമ്പിയാണ് ലോകറെക്കോര്‍ഡ് നേടിയത്. അതും ഒരു ജൂലൈ 12-ന് ആയിരുന്നു.
പാനിപൂരിയില്‍ നിറയ്ക്കാന്‍ വേവിച്ചെടുത്ത വെളളകടല, മല്ലിയില, മുളപ്പിച്ചെടുത്ത ചെറുപയര്‍ എന്നിവ ചേര്‍ക്കാറുണ്ട്. പഞ്ചാബ്, ജമ്മു-കാശ്മീര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ ഉരുളകിഴങ്ങ്, വേവിച്ചെടുത്ത വെളളകടല എന്നിവ ജാല്‍ജീര സൂപ്പ് ചേര്‍ത്ത് ആവശ്യകാര്‍ക്ക് നല്‍കുന്ന പാനിപൂരി അറിയപ്പെടുന്നത് ഗോള്‍ ഗപ്പെ എന്ന പേരിലാണ്.
പശ്ചിമ ബംഗാള്‍, ബീഹാര്‍ ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഫുച്ച്കാസ് എന്ന പേരിലും അറിയപ്പെടുന്നു. പാനിപൂരി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താവിന് കൃത്യസമയത്തില്‍ പാനിപ്പൂരി തിരഞ്ഞെടുത്ത് നല്‍കണം. അതാണ് ഡൂഡില്‍ നടത്തുന്ന ഗെയിമിന്റെ രീതി. ഗെയിമില്‍ പങ്കെടുത്ത് കൃത്യമായ പാനിപ്പൂരി തിരഞ്ഞെടുത്ത് നല്‍കി പോയിന്റ് നേടാം.
Content Highlights: Pani Puri on Google Doodle, street food,google,happiness, World Record
Published: 12 Jul 2023, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented