ഈ മാസാവസാനം അമേരിക്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. അദ്ദേഹത്തിനെ വരവേല്‍ക്കാനായി ഗംഭീരപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനിടെയാണ് മോദിയുടെ പേരിലുള്ള പ്രത്യേക താലി മീല്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ന്യൂജേഴ്‌സിയിലെ ഒരു റെസ്‌റ്റോറന്റ് ഈ സ്‌പെഷ്യല്‍ 'താലി' പുറത്തിറക്കുന്നത്. മോദി ജി താലി എന്നാണ് ഈ സ്വാദിഷ്ടമായ ഭക്ഷണക്കൂട്ടിന് പേര് അവര്‍ നല്‍കിയിരിക്കുന്നത്. ഷെഫ് ശ്രീപദ് കുല്‍ക്കര്‍ണിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
കിച്ചടി, രസഗുള, സര്‍സണ്‍ കാ സാഗ്, കാശ്മീരി ദം ആലൂ, ധോക്ല, ചാഞ്ച്, പപ്പഡ് തുടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങളുടെ ഒരു നിര തന്നെയാണ് ഇതില്‍ അണിനിരത്തിയിരിക്കുന്നത്കൂടെ ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട ഇഡ്‌ലിയും ഈ താലിയിലുണ്ട്. ഇന്ത്യന്‍ പ്രവാസികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്തരമൊരു തയ്യാറാക്കിയെന്നാണ് ഷെഫ് കുല്‍ക്കര്‍ണി പറയുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അത്രയും ആവേശത്തിലാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം. ഇതൊടൊപ്പം തന്നെ വിദേശകാര്യ മന്ത്രിയായ എസ്.ജയശങ്കറിന് സമര്‍പ്പിക്കാനായി മറ്റൊരു ' താലി ' തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള തയ്യാറെടുപ്പിലാണ് റെസ്റ്റോറന്റ്. ഇന്ത്യന്‍-അമേരിക്കന്‍ ജനതയുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. അദ്ദേഹമൊരു റോക്കസ്റ്റാറായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഷെഫ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ഈ മാസം 21-നാണ് അമേരിക്കയില്‍ നാല് ദിവസത്തെ സന്ദര്‍ശനം നടത്തുന്നത്.മോദിയുടെ പേരിലുള്ള 'സ്‌പെഷ്യല്‍ താലി 'ആദ്യത്തെ സംഭവമല്ല. സെപ്തംബര്‍ 17-ന് അദ്ദേഹത്തിന്റെ ജന്മദിനത്തിന് മുന്നോടിയായി, ഡല്‍ഹി ആസ്ഥാനമായുള്ള ഒരു റെസ്റ്റോറന്റ് '56 ഇഞ്ച് മോദി ജി' താലി എന്ന പേരില്‍ പ്രത്യേക വിഭവങ്ങള്‍ വിളമ്പിയിരുന്നു.
Content Highlights: Modi Ji Thali, Narendra Modi ,america,idli, Joe Biden,food, khichdi, rasgulla, sarson ka saag
Published: 13 Jun 2023, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented