
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയിലെങ്ങും പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറോലം തെരുവില്‍ നില്‍ക്കുന്ന ഇവരെ പറ്റി ആലോചിച്ചിട്ടുണ്ടോ. എന്നാല്‍ ന്യൂയോര്‍ക്ക് സ്വദേശികളായ രണ്ടുപേര്‍ ആലോചിച്ചത് പ്രതിഷേധക്കാരുടെ വിശപ്പ് മാറ്റുന്നതിനെ പറ്റിയാണ്. 'ബ്ലാക്ക് ലീവ്‌സ് മാറ്റര്‍' മൂവ്‌മെന്റില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം ഭക്ഷണം നല്‍കുകയാണ് ഇവര്‍.
ട്വിറ്ററില്‍ ഇവര്‍ ഈ വിവരം പങ്കുവച്ചതോടെ നിരവധിപ്പേരാണ് രണ്ടാള്‍ക്കും പിന്തുണയുമായി എത്തിയിരിക്കുന്നത്. 400 ഭക്ഷണപ്പൊതികളും 200 ട്രേ ഡെസേര്‍ട്ടുമാണ് ഇവര്‍ വിതരണം ചെയ്തത്.
ബ്രൂക്ക്‌ലിനിലെ പ്രതിഷേധക്കാര്‍ക്ക്, ഈ ദുരിത സമയത്ത് ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഞാനും എന്റെ സഹപ്രവര്‍ത്തകനും ചേര്‍ന്ന് ഭക്ഷണം നല്‍കാന്‍ പോകുന്നു എന്നാണ് ഇവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രവും ഉണ്ട് ഇതില്‍.
'ഞങ്ങളാല്‍ കഴിയുന്ന ഒരു സഹായം ചെയ്യുന്നു.' ഇയാള്‍ ട്വിറ്ററില്‍ കുറിച്ചു. ചിക്കന്‍, ലെന്റില്‍സ്, ചീസ് ഡിപ്പ്, പച്ചക്കറികള്‍ എന്നിവയും ഡെസേര്‍ട്ട് സേര്‍വിങ്‌സില്‍ ഒരു കഷണം കേക്ക്, കുക്കി, കപ്‌കേക്ക് എന്നിവയുമാണ് രണ്ടാളും വിതരണം ചെയ്തത്.
ട്വീറ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. രണ്ട് ലക്ഷം ലൈക്കുകളും അമ്പതിനായിരം റീട്വീറ്റുകളും ഇപ്പോള്‍ തന്നെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം നല്‍കാനായി ഒരു ഫണ്ട് റൈസിങും ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതുവരെ 2000 ഡോളര്‍ ലഭിച്ചെന്നും ഇവര്‍ പറയുന്നു.
Content Highlights: Netizens Praise Two New Yorkers For Cooking Free Meals For Protestors
Published: 08 Jun 2020, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented