
ഭക്ഷണങ്ങളിൽ പുതുമ പരീക്ഷിക്കുന്നതും അതു സമൂഹമാധ്യമത്തിൽ വൈറലാകുന്നതുമൊക്കെ ഇപ്പോൾ പുത്തരിയല്ല. തീരെ ചേരാത്ത രുചികളെ ചേർത്തു വിളമ്പുന്നതാണ് കൂടുതൽ ട്രെൻഡാകുന്നത്. ചോക്ലേറ്റ് ബിരിയാണിയും പഴങ്ങൾ കൊണ്ടു നിറച്ച ദോശയുമൊക്കെ അടുത്തിടെ വൈറലായിരുന്നു. ഇപ്പോൾ ഭക്ഷണ പരീക്ഷണത്തിന് ഇരയായിരിക്കുന്നത് ഐസ്ക്രീമും മസാലദോശയുമാണ്.
ഐസ്ക്രീമിന് നിരവധി ആരാധകരുള്ളതുപോലെ തന്നെ മസാലദോശയും പലരുടേയും പ്രിയവിഭവമാണ്. എന്നാൽ ഇതു രണ്ടും ചേർത്തുള്ള ഒരു രുചിയുടെ വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. സംഗതി മസാല ദോശ ഐസ്ക്രീം റോൾ ആണ്. കേൾക്കുന്ന കൗതുകം ഒട്ടും ചോരാത്ത രീതിയിലാണ് വീഡിയോയും അവതരിപ്പിച്ചിരിക്കുന്നത്.
ഡൽഹിയിലെ ഒരു കടയാണ് ഐസ്ക്രീമും മസാലദോശയും ചേർത്ത് റോൾ തയ്യാറാക്കിയിരിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡീ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോ ഇതിനകം 1.5 മില്യണിലധികം പേർ കണ്ടുകഴിഞ്ഞു.
തയ്യാറാക്കി വച്ച മസാല ദോശ നന്നായി ഉടച്ചെടുക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം അതിലേക്ക് ഐസ്ക്രീം ചേർക്കുന്നു. ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം റോൾ പരുവത്തിലാക്കി ആവശ്യത്തിന് സോസുകളും ചേർത്ത് വിളമ്പുന്നതാണ് വീഡിയോയിലുള്ളത്.
പുത്തൻരുചിയെ അഭിനന്ദിച്ചവരേക്കാൾ വിമർശനവുമായി എത്തിയവരാണ് കൂടുതൽ. പരീക്ഷണത്തിന്റെ പേരുപറഞ്ഞ് എന്തിനാണ് രണ്ടു നല്ല രുചികളെ ഇല്ലാതാക്കുന്നത് എന്നാണ് പലരുടെയും ചോദ്യം. ഇതു കണ്ടാൽ ഐസ്ക്രീമും മസാലദോശയും വെറുത്തു പോകുമെന്ന് മറ്റു ചിലർ.
Content Highlights: masala dosa ice cream roll, viral video, weird food combination, dosa variety
Published: 18 Jan 2022, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented