
ഭക്ഷണത്തിലെ വിചിത്രമായ കോമ്പിനേഷനുകൾ നിരവധി തവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഐസ്ക്രീം ദോശയും ചോക്ലേറ്റ് ബിരിയാണിയുമൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ പേസ്ട്രി പക്കോഡയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഒട്ടും ചേർച്ചയില്ലാത്ത രണ്ടു രുചികളെയാണ് ഒന്നിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ഫുഡ് ബ്ലോഗറായ സർതാക് ജെയിനിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പേസ്ട്രി മാവിൽ മുക്കി പക്കോഡ ഉണ്ടാക്കുന്നതാണ് വീഡിയോയിലുള്ളത്.
രണ്ട് ചോക്ലേറ്റ് പേസ്ട്രി പക്കോഡ മാവിൽ മുക്കുന്നതാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം പേസ്ട്രി പക്കോഡ തിളച്ച എണ്ണയിൽ വറുത്തു കോരുന്നു. പക്കോഡ കഴിക്കുന്ന വ്ളോഗറെയും വീഡിയോയിൽ കാണാം.
രുചിച്ചയുടൻ സംഗതി തുപ്പുകയാണ് കക്ഷി. മൂന്നര മില്യണോളം പേർ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു. പേസ്ട്രി പ്രേമികളും പക്കോഡ പ്രേമികളും വീഡിയോക്ക് കീഴെ വിമർശനവുമായി എത്തിയിട്ടുണ്ട്. പേസ്ട്രിയും പക്കോഡയും അവയുടെ തനതുരുചിയിൽ കഴിക്കുന്നതിന് പകരം ആർക്കു വേണ്ടിയാണ് ഇത്തരം അസഹ്യപ്പെടുത്തുന്ന ഫ്യൂഷൻ പരീക്ഷിക്കുന്നതെന്ന് ചോദിക്കുന്നവരുമുണ്ട്.
Content Highlights: man makes pakodas with pastries in viral video
Published: 09 Feb 2022, 05:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented