
ചില ഭക്ഷണങ്ങൾ കഴിച്ചാൽ ദഹനം സുഗമമാകുന്നില്ലെന്നോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ ഒക്കെ തോന്നുന്നവരുണ്ട്. വിരുദ്ധസ്വഭാവമുള്ള രണ്ടു ഭക്ഷണങ്ങൾ ഒന്നിച്ചു കഴിക്കുന്നതാണ് ഇതിനു പിന്നിൽ. ചില ഭക്ഷണങ്ങൾ ഒന്നിച്ചു കഴിക്കരുതെന്നും അവയ്ക്കു പിന്നിലെ കാരണങ്ങൾ എന്തെന്നും പങ്കുവെക്കുകയാണ് ആയുർവേദ ഡോക്ടറായ ദിക്സ ഭാസ്വർ. വിരുദ്ധാഹാരങ്ങൾ കഴിക്കുക വഴി ശരീരത്തിൽ സംഭവിക്കാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചാണ് ദിക്സ പങ്കുവെക്കുന്നത്.
ചർമ സംബന്ധമായ പ്രശ്നങ്ങളും പ്രതിരോധശേഷിയെ ബാധിക്കുന്ന അസുഖങ്ങളുമൊക്കെ അകറ്റാൻ വിരുദ്ധ ആഹാരങ്ങൾ ഒഴിവാക്കാമെന്നും അവ ഏതൊക്കെയാണെന്നും കുറിക്കുകയാണ് ദിക്സ.
പാലും മീനും ഒന്നിച്ചു കഴിക്കരുതെന്നാണ് ആദ്യത്തേത്. പാൽ തണുപ്പുള്ള ഭക്ഷണവും മീൻ ചൂടുള്ളതും ആയതുകൊണ്ടാണ് ഇത്. ഇവ രണ്ടും ചേർത്തു കഴിക്കുന്നത് രക്തം ദുഷിപ്പിക്കുമെന്നും ദിക്സ പറയുന്നു. സമാനമായി വിരുദ്ധ സ്വഭാവമുള്ള ഉപ്പും പാലും ഒന്നിച്ച് കഴിക്കരുതെന്നും ദിക്സ കുറിക്കുന്നു.
മറ്റൊന്ന് പഴവും പാലുത്പന്നങ്ങളുമാണ്. പാൽ, തൈര്, മോര് തുടങ്ങിയവയ്ക്കൊപ്പം പഴം കഴിക്കരുത്. കാരണം ഇവ ദഹനപ്രക്രിയയെ ബാധിക്കുകയും ശരീരത്തിൽ ടോക്സിനുകളെ ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ രണ്ട് ആഹാരങ്ങൾ ഒന്നിച്ചു കഴിക്കുക വഴി ജലദോഷം, കഫക്കെട്ട്, അലർജി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യു.
കാലാവസ്ഥയ്ക്കനുസരിച്ച് തൈര് കഴിക്കുന്നതിൽ മാറ്റം വരുത്തണമെന്നും ദിക്സ പറയുന്നു. തൈര്, ചീസ് തുടങ്ങിയവ ശൈത്യകാലത്ത് കഴിക്കാൻ അനുയോജ്യമാണ്. പക്ഷേ ഇവ രാത്രികാലങ്ങളിൽ കഴിക്കാതിരിക്കണം.
തൈര് ഉച്ചഭക്ഷണത്തിനൊപ്പം കഴിക്കുന്നതാണ് ഉത്തമമെന്നും ദിക്സ പറയുന്നു. ദഹനപ്രക്രിയ സുഗമമായി നടക്കുന്ന ഉച്ചഭക്ഷണ സമയത്താണ് തൈര് കഴിക്കുന്നത് നല്ലത്. ദഹനപ്രക്രിയ ശരിയായി നടക്കാത്തവർ ചീസ് ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം ചീസ് ദഹിക്കാൻ കൂടുതൽ സമയം വേണ്ടതുണ്ട്. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ചീസ് കാരണമായേക്കാം.
തേൻ ഒരിക്കലും ചൂടാക്കി ഉപയോഗിക്കരുത്. ചൂടാക്കുന്നതു വഴി ദഹനപ്രക്രിയയെ സുഗമമാക്കുന്ന എൻസൈമുകൾ നശിക്കപ്പെടുന്നു. ഒപ്പം നെയ്യും തേനും ഒന്നിച്ച് കഴിക്കരുതെന്നും ദിക്സ പറയുന്നുണ്ട്. ശരീരത്തിൽ വിരുദ്ധ ഫലങ്ങളുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് ഇവ. തേൻ ശരീരത്തെ ചൂടാക്കുകയും വരണ്ടതാക്കുകയും ചെയ്യുമ്പോൾ നെയ്യ് തണുപ്പിക്കുകയും മൃദുവാക്കുകയും ചെയ്യും.
Content Highlights: incompatible food combinations, Opposite foods not to eat, Opposite foods list, food poisoning
Published: 05 Nov 2021, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented