ദിവസവും വ്യത്യസ്തമായ നിരവധി ഭക്ഷണവീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നമ്മള്‍ കാണുന്നത്. വിചിത്രമായ കോമ്പിനേഷനുകളും പാചകപരീക്ഷണങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
അത്തരത്തില്‍ ഒരു പാചക പരീക്ഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഐസ്‌ക്രീമിലാണ് ഇവിടെ പ്രത്യേകമായ പരീക്ഷണം നടത്തിയിരിക്കുന്നത്.
ഐസ്‌ക്രീം എല്ലാവരുടേയും തന്നെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ്. പഴങ്ങളും നട്ട്‌സുമെല്ലാം ചേര്‍ത്ത് പല രുചിയിലും രീതിയിലുമുള്ള ഐസ്‌ക്രീമുകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ടാകും.എന്നാല്‍ മഞ്ഞ് കൊണ്ടുണ്ടാക്കിയ ഐസ്‌ക്രീമിനെക്കുറിച്ച് കേട്ടിട്ടുണ്ടോ, ഇന്‍സ്റ്റഗ്രാമില്‍ വൈറലായ പുതിയൊരു വീഡിയോയിലാണ് ഒരു സ്ത്രീ മഞ്ഞ് കൊണ്ട് ഐസ്‌ക്രീം തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള പരീക്ഷണം നമ്മള്‍ ആദ്യമായിട്ടായിരിക്കും കേള്‍ക്കുന്നത്.
ഒരു ബൗളിലേയ്ക്ക് മഞ്ഞ് കോരിയെടുക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. ശേഷം ഐസ് നിറഞ്ഞ ഈ ബൗളിലേയ്ക്ക് കണ്ടെന്‍സ്ഡ് മില്‍ക്ക് ഒഴിക്കുന്നു. ഇതിലേയ്ക്ക് കുറച്ച് വാനില എസന്‍സ്
ചേര്‍ക്കുന്നതും കാണാം. എല്ലാം നന്നായി ചേര്‍ത്ത ചെയ്ത ശേഷം അതിന്റെ രുചി നോക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ മഞ്ഞ് ഐസ്‌ക്രീമിന് സാധാരണ പോലെയല്ല ഐസ്‌ഗോള പോലെയാണ് തോന്നുന്നതെന്നാണ് അവര്‍ പറയുന്നത്. മഞ്ഞ് കൊണ്ട് ഐസ്‌ക്രീം ഉണ്ടാക്കുന്നതില്‍ താന്‍ വിജയിച്ചില്ലെന്നും പറഞ്ഞ സ്ത്രീ കണ്ടെന്‍സ്ഡ് മില്‍ക്കിന്റെ അളവ് കുറച്ചാല്‍ ഒരുപക്ഷേ ശരിയാകുമെന്നും പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്. പലര്‍ക്കും ഇത്തരത്തില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ശുചിത്വത്തിന്റെ കാര്യത്തിലാണ് അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. ഒരു ഗ്ലാസില്‍ മഞ്ഞ് നിറച്ച് ഉരുക്കിയാല്‍ അതില്‍ എത്രമാത്രം അഴുക്കുണ്ടെന്ന് മനസിലാക്കുവാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlights: Ice Cream Made,snow, food Experiment,food
Published: 29 Apr 2023, 09:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented