രോഗ്യസംരക്ഷണത്തില്‍ ശ്രദ്ധചെലുത്തുന്നവര്‍ അവരുടെ ഡയറ്റില്‍ പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്താറുണ്ട്. വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പ്രോട്ടീനടങ്ങിയ ചില ഭക്ഷണങ്ങള്‍ പരിചയപ്പെട്ടാലോ? 

To advertise here,

മൂങ് ദാല്‍ ചില്ല
പ്രോട്ടീന്‍ ധാരാളമടങ്ങിയ ധാന്യമാണ് ചെറുപയര്‍. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണമാണ് മൂങ് ദാല്‍ ചില്ല. ചെറുപയര്‍, ഇഞ്ചി, ജീരകം, പച്ചമുളക്, ഉപ്പ് എന്നിവയാണ് ഇത് തയ്യാറാക്കാനായി ആവശ്യമായ സാധനങ്ങള്‍. വെള്ളത്തിലിട്ട് കുതിര്‍ത്ത ചെറുപയര്‍ മേല്‍പ്പറഞ്ഞ സാധനങ്ങള്‍ ചേര്‍ത്ത് അരച്ചെടുക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്തിളക്കി മാവ് ചട്ടിയില്‍ വെച്ച് പാകംചെയ്‌തെടുക്കാവുന്നതാണ്. ചെറുപയര്‍പൊടി കലക്കിയും ഇത് തയ്യാറാക്കാം. 

മുട്ട ബുര്‍ജി
പ്രോട്ടീനടങ്ങിയ മറ്റൊരു ഭക്ഷണപദാര്‍ഥമാണ് മുട്ട. ഒരുപാട് വിഭവങ്ങളില്‍ മുട്ട ചേര്‍ത്ത് നമ്മള്‍ കഴിക്കാറുണ്ട്. ഇതിന്റെ ഗുണം ഫലപ്രദമായി ഉപയോഗിക്കാവുന്ന മറ്റൊരു വിഭവമാണ് മുട്ട ബുര്‍ജി. ഇതു തയ്യാറാക്കാന്‍ ഉള്ളി, തക്കാളി, മുളക്, മഞ്ഞള്‍, ഉപ്പ് എന്നിവ പാനിലിട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് രണ്ട് മുട്ടപൊട്ടിച്ചിടാം. എല്ലാം ഒരുമിച്ച് ചേര്‍ത്തിളക്കുക, മുട്ട ബുര്‍ജി റെഡി. 

മസാല പനീര്‍ ക്യൂബ് 
മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാവുന്ന മറ്റൊരു പ്രോട്ടീന്‍ സമ്പന്നമായ വിഭവം. തയ്യാറാക്കാനായി പനീര്‍ മുറിച്ചുവെക്കുക. ഇതിലേക്ക് മുളകുപൊടി, കുരുമുളക് പൊടി, നാരങ്ങാനീര്, ചാട്ട് മസാല എന്നിവ ചേര്‍ത്ത് കുറച്ച് നെയ്യില്‍ പനീര്‍ വറുത്തെടുക്കുക. റോട്ടികൊണ്ടുള്ള റാപ്പുകള്‍ക്കൊപ്പമോ ചട്ണിക്കൊപ്പമോ ഇത് കഴിക്കാം. 

മഖാന വറുത്തത്
ഏറെ പോഷകഘടകങ്ങളുള്ള ഭക്ഷണപദാര്‍ഥമാണ് മഖാന. ഒരു ചട്ടിയെടുത്ത് അതിലേക്ക് അല്‍പം നെയ്യൊഴിച്ച് അതിലേക്ക് മഖാന ഇട്ട് നന്നായി വറുക്കുക. ഇതിലേക്ക് മഞ്ഞള്‍, ഉപ്പ്, ജീരകപ്പൊടി എന്നിവ ചേര്‍ക്കാവുന്നതാണ്. പാകമായ മഖാന ചൂടാറിയ ശേഷം കഴിക്കാവുന്നതാണ്. 

മുളപ്പിച്ച ചെറുപയര്‍കൊണ്ട് സാലഡ്
മുളപ്പിച്ചെടുത്ത ചെറുപയറില്‍ ഉള്ളി, തക്കാളി, കക്കിരി, നാരങ്ങാനീര് എന്നിവ ചേര്‍ത്താണ് ഈ സാലഡ് തയ്യാറാക്കുന്നത്. കടല വേവിച്ചതോ മറ്റ് പച്ചക്കറികളോ ചേര്‍ക്കാവുന്നതാണ്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)